‘കേരള ബ്ലാസ്റ്റേഴ്സിന്റെ ആഫ്രിക്കൻ മുത്ത്’ : ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനവുമായി കളം നിറയുന്ന ക്വാമി പെപ്ര | Kerala Blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ 2-1ന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യം ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകള്‍ മടക്കിയാണ് തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടിയത്. നോഹ് സദൗഹിയും ക്വാമി പെപ്പ്രാഹുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്. ഈസ്റ്റ് ബംഗാളിനായി വിഷ്ണുവാണ് ആശ്വാസ ഗോള്‍ നേടിയത്. രണ്ട് മത്സരത്തില്‍ നിന്ന് 3 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. പഞ്ചാബിനെതിരെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന പെപ്ര, ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ പകരക്കാരനായി […]