ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ പിടിച്ചുകെട്ടി പഞ്ചാബ് എഫ്സി | Kerala Blasters
ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ പഞ്ചാബിനോട് സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ആദ്യ പകുതിയിൽ ലൂക്കാ മസെൻ നേടിയ ഗോളിൽ മുന്നിലെത്തിയ പഞ്ചാബിനെ രണ്ടാം പകുതിയിൽ അയ്മൻ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ പിടിച്ചു. ഇരു ടീമുകളും പതിഞ്ഞ താളത്തോടെയാണ് മത്സരം ആരംഭിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ കളി മെനയാൻ ശ്രമിച്ചപ്പോൾ പഞ്ചാബ് വിങ്ങുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മുൻ ബ്ലാസ്റ്റേഴ്‌സ് താരം നിഹാൽ കൊടുത്ത ക്രോസിൽ നിന്നും […]