ഇവാനാണ് എന്നെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൊണ്ടുവന്നത്, അദ്ദേഹം എനിക്ക് ഒരു പരിശീലകൻ എന്നതിലുപരിയായിരുന്നു’ :ഇവാന്റെ വിടവാങ്ങലിനെക്കുറിച്ച് അഡ്രിയാൻ ലൂണ | Adrian Luna | Kerala Blasters
കഴിഞ്ഞ മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലായി പ്രവർത്തിച്ചത് താരമാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ. എന്നാൽ കഴിഞ്ഞ സീസണിൽ പരിക്ക് മൂലം താരത്തിന് ഭൂരിഭാഗം മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു.ലൂണ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്ന കാര്യം സംശയത്തിലാണുള്ളത്. ലൂണയുടെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളിൽ നിന്നും താരത്തിന് വലിയ ഓഫറുകളുമുണ്ട്. പരിശീലകൻ ഇവാൻ വുകമനോവിക് ക്ലബ് വിട്ടതോടെ ലൂണയെ പിടിച്ചു നിർത്തുക എന്നുള്ളത് ബ്ലാസ്‌റ്റേഴ്‌സിനെ […]