നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോടും പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഗുവാഹാതിയിൽ നടനാണ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയെപ്പെടുത്തിയത്. വിജയത്തോടെ നോർത്ത് ഈസ്റ്റ് അവരുടെ പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. പ്രധാന താരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ഇറങ്ങിയത്. രണ്ടു വിദേശ താരങ്ങളെ മാത്രമേ പരിശീലകൻ ഇവാൻ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയുള്ളു. പതിഞ്ഞ താളത്തിലാണ് ഗുവാഹത്തിയിൽ മത്സരം […]