ദിമിയുടെ ഗോളിൽ പഞ്ചാബിനെ വീഴ്ത്തി വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ഇന്ഡിന് സൂപ്പർ ലീഗ് പത്താം സീസണിൽ ആറാം ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് .ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡയമന്റകോസ് പെനാൽറ്റിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. 10 മത്സരങ്ങളിൽ നിന്നും 20 പോയിന്റുമായി ഗോവക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ഡിഫൻഡർ ലെസ്‌കോവിച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം […]