ആറു ഗോൾ പിറന്ന മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചുവന്ന് സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ എട്ടാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെതിരെ പിന്നിൽ തിരിച്ചുവന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്. ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകൾ വീതമാണ് നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഘാന താരം പെപ്ര ക്ലബ്ബിനായുള്ള തന്റെ ആദ്യ ഗോൾ നേടി.ചെന്നയിനായി മുറ രണ്ടു ഗോളുകൾ നേടി.സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥനത്തേക്ക് ഉയർന്നു. കൊച്ചിയിൽ കേരള […]