രണ്ട് മത്സരങ്ങളും രണ്ട് വിജയങ്ങളും !!ആദ്യ രണ്ടു മത്സരങ്ങളിലെ വിജയത്തിലൂടെ ശെരിയായ ബാലൻസ് കണ്ടെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
രണ്ട് മത്സരങ്ങളും രണ്ട് വിജയങ്ങളും! ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങൾ ജയിക്കുന്നത്. ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂർ എഫ്‌സിയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി, പ്രതികൂല കാലാവസ്ഥയെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നു, പക്ഷേ ഭാഗ്യവശാൽ മഴ വിട്ടുനിന്നു. അന്തരീക്ഷം അതിമനോഹരമായിരുന്നു, പക്ഷേ ഇരു ടീമുകളും കരുതലോടെ കളിച്ചതിനാൽ മത്സരത്തിന്റെ ആദ്യ പകുതി വിരസമായിരുന്നു.ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല.എതിരാളിയെക്കാൾ മേൽക്കൈ നേടാനുള്ള ‘വെയിറ്റിംഗ് ഗെയിം’ കളിച്ചപ്പോൾ ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും […]