ആരാധകരെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് ! കിടിലൻ വിദേശ ഡിഫൻഡറുടെ സൈനിങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
24 കാരനായ മോണ്ടിനെഗ്രോയുടെ സെന്റർ ബാക്ക് മിലോസ് ഡ്രിംഗിച്ചിനെ ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ബലാറസിലെ ടോപ് ഡിവിഷൻ ക്ലബ് സോളിഗാറിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. തന്റെ കരിയറിൽ ബെലാറസ് മോണ്ടിനെഗ്രിൻ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള ഡ്രിംഗിച്ച് ഒന്നാം ഡിവിഷനിൽ 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2016-ൽ എഫ്‌കെ ഇസ്‌ക്ര ഡാനിലോവ്‌ഗ്രാഡിനൊപ്പം മോണ്ടിനെഗ്രോയിൽ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച താരത്തിന്റെ മികച്ച പ്രകടനങ്ങൾ 2021-ൽ സത്ജെസ്‌ക നിക്‌സിച്ചിലേക്ക് എത്തിച്ചു.2022-ൽ ചാമ്പ്യൻഷിപ്പ് നേടിയ സത്ജെസ്‌ക നിക്‌സിക് ടീമിലെ പ്രധാന […]