ഇഞ്ചുറി ടൈം ഗോളിൽ ഒഡീഷയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒഡിഷക്കെതിരെ മിന്നുന്ന ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനായി പെപ്ര, ജിമിനാസ്, നോഹ എന്നിവരാണ് ഗോൾ നേടിയത്. നായകൻ അഡ്രിയാൻ ലൂണയുടെ മുന്നേറ്റത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചത്. എന്നാൽ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു കൊണ്ട് ഒഡിഷ നാലാം മിനുട്ടിൽ തന്നെ മുന്നിലെത്തി.ജെറി മാവിമിങ്താംഗ നേടിയ […]