Browsing tag

kerala blasters

‘അദ്ദേഹത്തിൻ്റെ കരിയറിൻ്റെ ആദ്യ ഘട്ടമാണ്,17 വയസുകാരന് ഐഎസ്എല്ലിൽ കളിക്കാൻ അവസരം നൽകുന്നത് മികച്ച പദ്ധതിയാണ്’ : കോറൂ സിംഗിനെക്കുറിച്ച് മൈക്കൽ സ്റ്റാഹെ | Kerala Blasters

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിടും.കഴിഞ്ഞ സീസണിൽ, ഈ മത്സരം ഹോം ആരാധകർക്ക് ആഘോഷത്തിൻ്റെ രാത്രിയായിരുന്നു. ഗോവക്കെതിരെ 4-2 ന്റെ ജയം ബ്ലാസ്റ്റേഴ്‌സ് നേടിയിരുന്നു. സതേൺ ഡെർബിയിൽ ചെന്നൈയിൻ എഫ്‌സിയെ 3-0ന് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയവഴിയിലേക്ക്. ടേബിളിൽ കയറാനും അവരുടെ കുതിപ്പ് നിലനിർത്താനും മറ്റൊരു ജയം പിന്തുടരാനാണ് അവർ ലക്ഷ്യമിടുന്നത്. മത്സരത്തിന് മുന്നോടിയായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് […]

തന്റെ മുൻ ക്ലബ്ബായ എഫ്സി ഗോവയെ കൊച്ചിയിൽ വെച്ച് നേരിടാൻ സൂപ്പർ താരം നോഹ സദൗയി | Noah Sadaoui

ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കളത്തിലിറങ്ങുമ്പോൾ എല്ലവരുടെയും ശ്രദ്ധ സൂപ്പർ താരം നോഹ സദൗയിലാണ്. ഒരുകാലത്ത് ഗോവൻ ആരാധകരുടെ പ്രിയങ്കരനായിരുന്ന സദൗയി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുന്നേറ്റ നിരയിലാണുള്ളത്. എഫ്‌സി ഗോവയ്‌ക്കൊപ്പം അസാധാരണമായ രണ്ട് സീസണുകൾ ചെലവഴിച്ച സദൗയി സ്ഥിരതയാർന്ന പ്രകടനത്തോടെ ആരാധകരുടെ പ്രിയങ്കരനുമായിരുന്നു. എഫ്‌സി ഗോവയ്‌ക്കൊപ്പമുള്ള രണ്ട് വർഷത്തിനിടയിൽ, സദൗയി ക്ലബ്ബിൻ്റെ ആക്രമണ ശക്തിയുടെ പര്യായമായി. 2022-23 സീസണിന് മുന്നോടിയായി സൈൻ ചെയ്ത മൊറോക്കൻ, ചെന്നൈയിൻ എഫ്‌സിക്കെതിരായ രണ്ടാം […]

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ സീസണിലെ ആദ്യ ക്ലീൻ ഷീറ്റിൽ സച്ചിൻ വഹിച്ച പങ്കിനെക്കുറിച്ച് മൈക്കൽ സ്റ്റാഹ്രെ | Kerala Blasters

വലിയ പിഴുവുകൾ വരുത്തിയിട്ടും ഗോൾകീപ്പർ സച്ചിൻ സുരേഷിനെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെക്ക് പൂർണ വിശ്വാസമാണ്.23-കാരൻ മാരകമായ പിഴവുകൾ വരുത്തി, ബ്ലാസ്റ്റേഴ്‌സിന് വിലയേറിയ പോയിൻ്റുകൾ നഷ്ടമാകുകയും തുടർന്ന് നാല് റൗണ്ടുകൾക്ക് ശേഷം പരിക്കേൽക്കുകയും ചെയ്‌തപ്പോഴും, തൻ്റെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൻ്റെ ആദ്യ ചോയ്‌സ് സച്ചിനാണെന്ന് സ്‌റ്റാഹ്രെ വാദിച്ചു. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പത്താം കളിയുടെ തലേന്ന്, സ്റ്റാഹ്രെ ആത്മവിശ്വാസത്തോടെ തൻ്റെ യുവ ഗോൾകീപ്പറെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ചു.നാല് ദിവസം മുമ്പ്, ബ്ലാസ്റ്റേഴ്‌സിൻ്റെ സീസണിലെ […]

തുടർച്ചയായ രണ്ടാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ഇറങ്ങുന്നു , എതിരാളികൾ കരുത്തരായ ഗോവ | Kerala Blasters

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ചെന്നൈയിൻ എഫ്‌സിക്കെതിരെ 3-0ന് വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഐഎസ്എല്ലിൽ നെഹ്‌റു സ്റ്റേഡിയത്തിൽ എഫ്‌സി ഗോവയെ നേരിടുമ്പോൾ അതേ ഫോർമുല ഉപയോഗിക്കാനാണ് ശ്രമിക്കുക.“മുമ്പത്തെ ഗെയിമിലെ അതേ ഊർജ്ജവും അതേ പ്രവർത്തന നൈതികതയും നിലനിർത്താൻ ഞങ്ങൾ ശ്രമിക്കും”ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ ബുധനാഴ്ച പറഞ്ഞു. ഗോവ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കരുത്തരായ ബംഗളുരുവിനെയും പഞ്ചാബിനെയും പരാജയപ്പെടുത്തി, എന്നാൽ അത് അന്താരാഷ്ട്ര ഇടവേളയ്ക്ക് മൂന്നാഴ്ച മുമ്പ് ആയിരുന്നു.ആ കുതിപ്പ് നിലനിർത്താൻ ടീമിന് കഴിയുമോയെന്നത് […]

തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കേരള ബ്ലാസ്റ്റേഴ്‌സ് താരമായി ജെസൂസ് ജിമെനെസ് | Kerala Blasters

ഞായറാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 3-0ത്തിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്ന് മത്സരങ്ങളിലെ തോൽവികളുടെ പരമ്പരക്ക് വിരാമമിട്ടു.25 മത്സരങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ആദ്യമായി ക്ലീൻ ഷീറ്റ് രേഖപ്പെടുത്തി; 334 ദിവസങ്ങൾക്ക് ശേഷമാണ് ക്ലീൻ ഷീറ്റ് നേടിയത്. തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ബ്ലാസ്റ്റേഴ്‌സ് താരമായി ജീസസ് ജിമെനെസ് ചരിത്രം സൃഷ്ടിച്ചു. 2022 നവംബറിനും ഡിസംബറിനും ഇടയിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ സ്‌കോർ […]

ചെന്നൈയിനെതിരായ അർഹിച്ച വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയതെന്ന് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ട് വമ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.ജെസ്യൂസ് ജിമെനസ് , നോവ സദോയി, രാഹുല്‍ കെപി എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചു. കൊച്ചിയിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിൻട്രെ പൂർണ ആധിപത്യമാണ് കാണാൻ സാധിച്ചത്.ചെന്നൈയിൻ എഫ്‌സിക്കെതിരെ 3-0 ന് തൻ്റെ ടീമിൻ്റെ ആധിപത്യ വിജയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ സന്തോഷം പ്രകടിപ്പിച്ചു.മന്ദഗതിയിലുള്ള ആദ്യ […]

ചെന്നൈയിനെ തകർത്ത് വിജയ വഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമിനാസ്. നോഹ, രാഹുൽ എന്നിവരാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളൊന്നും നേടാൻ സാധിച്ചില്ല. 17 ആം മിനുട്ടിൽ ജീസസിന്റെ ഗോൾശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. അതിനിടയിൽ സച്ചിന്റെ മികച്ച സേവും കാണാൻ സാധിച്ചു.നോഹയും ജീസസും […]

തോൽവിയുടെ പരമ്പര തകർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഇറങ്ങുന്നു ,എതിരാളികൾ ചെന്നൈയിന്‍ എഫ്‌സി | Kerala Blasters

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം, ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിയുമായി ഞായറാഴ്ച നെഹ്‌റു സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ കൂടുതൽ കേടുപാടുകൾ ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് .കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. എന്നാൽ ഇപ്പോൾ ലീഗ് ടേബിളിൽ നാലാം സ്ഥാനത്തുള്ള ചെന്നൈയിൻ, കഴിഞ്ഞ രണ്ട് മത്സരങ്ങളും വിജയിക്കുകയും ഈ സീസണിൽ നേടിയ മൂന്ന് വിജയങ്ങളും എവേ മത്സരങ്ങളിൽ നിന്നാണ്.ബ്ലാസ്റ്റേഴ്സിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്.അതേസമയം, ആക്രമണ മനോഭാവമുള്ള രണ്ട് ടീമുകൾ തമ്മിലുള്ള സതേൺ […]

‘ഇത് സീസണിലെ ബുദ്ധിമുട്ടുള്ള സമയമാണ്, ഒരു കുടുംബമായി ഒന്നിച്ചിരിക്കേണ്ട സമയമാണിത്’ : കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ | Kerala Blasters

ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിട്ടത്. ഇന്നലെ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‍സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലസ്റ്റേഴ്സിനെ പരാജയപെടുത്തിയത്.മത്സരത്തില്‍ ആദ്യ ഗോൾ സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്സ് ആണ്. ആദ്യ പകുതിയുടെ 13-ാം മിനിറ്റില്‍ ജീസസ് ഹിമിനസിലൂടെ മുന്നിലെത്തി.പക്ഷേ 43-ാം മിനിറ്റില്‍ ആൻഡ്രെ ആല്‍ബയിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. 70-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ആല്‍ബ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചത്. മത്സരത്തിലുടനീളം ബോൾ പൊസിഷനിലും പാസിംഗിലും അടക്കം മുന്നിട്ട് നിന്നെങ്കിലും […]

‘ചരിത്ര നേട്ടം’ : ഐഎസ്എല്ലിൽ അസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കൊറോ സിംഗ് | Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് പരാജയം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.ആദ്യ ഗോൾ നേടിയത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നെങ്കിലും ഹൈദരാബാദ് രണ്ടു ഗോളുകൾ തിരിച്ചടിച്ച് വിജയം നേടുകയായിരുന്നു. ഹൈദരാബാദിന് വേണ്ടി ആന്ദ്രേ ആല്‍ബ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജീസസ് ജിമിനസ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾ നേടി. 17 കാരനായ കോറോ സിങ് നൽകിയ അസ്സിസ്റ്റിൽ നിന്നാണ് ജിമിനസ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്.17 വർഷവും 340 ദിവസവും പ്രായമുള്ള […]