Browsing tag

lionel messi

2023-ൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതാരാണ്? | ലയണൽ മെസ്സി | ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും അവരുടെ കരിയറിന്റെ അവസാനത്തിലാണെങ്കിലും ഗോളുകൾ നേടുന്ന കാര്യത്തിൽ ഒരു കുറവും വരുത്തുന്നില്ല. ക്ലബ്ബിനും രാജ്യത്തിനുമായി അവർ ഗോളടിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരിയിൽ സൗദി പ്രൊ ലീഗിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോക്ക് പിന്നാലെ ലയണൽ മെസ്സിയും യൂറോപ്പ് വിട്ട് അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിയിലേക്ക് പോയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 കലണ്ടർ വർഷത്തിൽ ഇതുവരെ ലയണൽ മെസ്സിയെക്കാൾ കൂടുതൽ ഗോളുകൾ നേടിയിട്ടുണ്ട്. 2023 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനും രാജ്യത്തിനുമായി 26 […]

സൗദിയുടെ കോടികളും, റൊണാൾഡോയുമായി ഏറ്റുമുട്ടേണ്ട അവസരവും മെസ്സി വേണ്ടെന്നു വെച്ചത് എന്ത്‌കൊണ്ടാണ് ? കാരണം വ്യകതമാക്കി അഗ്യൂറോ

ഏകദേശം 2 പതിറ്റാണ്ടായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഫുട്ബോൾ ലോകം അടക്കി വാഴുന്നു. 2007 ലെ ബാലൺ ഡി ഓർ സ്റ്റേജിൽ നിന്നാണ് ഇവരുടെ മത്സരം ആരംഭിക്കുന്നത്.റയൽ മാഡ്രിഡിലും എഫ്‌സി ബാഴ്‌സലോണയിലും ഇരു താരങ്ങളും കളിക്കുന്ന കാലത്താണ് ആരാധകർക്ക് ഇവരുടെ ഏറ്റവും മികച്ച പ്രകടനം കാണാൻ സാധിച്ചത്. എന്നാൽ CR7-നൊപ്പം സൗദി പ്രോ ലീഗിൽ സൗദി അറേബ്യയിൽ കളിക്കാനുള്ള ഓഫർ മെസ്സിക്ക് ലഭിച്ചതോടെ കളിക്കാർക്ക് വീണ്ടും അവരുടെ മത്സരം തുടരാനുള്ള വലിയ അവസരമായിരുന്നു. എന്നാൽ സൗദിയുടെ […]

‘ലയണൽ മെസ്സിയെ തടയാൻ ഒരു സൂത്രവുമില്ല ‘ : സീസാർ അരൗഹോ |Lionel Messi

ബുധനാഴ്ച നടന്ന ലീഗ്സ് കപ്പ് റൗണ്ട് ഓഫ് 32 ൽ ഒർലാൻഡോ സിറ്റിക്കെതിരെ ഇന്റർ മിയാമി 3-1 ന് ജയിച്ചപ്പോൾ, ലയണൽ മെസ്സിയും സീസാർ അരൗഹോയും നേർക്കുനേർ വന്നു.മത്സരശേഷം തോൽവിയെ കുറിച്ച് ചർച്ച ചെയ്ത ഒർലാൻഡോ താരം അർജന്റീനൻ മുന്നേറ്റ താരത്തെ പ്രശംസിച്ചു. “ഞങ്ങൾ വിജയം തേടി വന്നതിനാൽ ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ്. മെസ്സിയെ തടയാൻ ഒരു ഫോർമുലയും ഇല്ലെന്ന് വർഷങ്ങളായി അറിയാം” ഒർലാൻഡോ സിറ്റിക്കായി സമനില ഗോൾ നേടിയ ഉറുഗ്വേൻ താരം സീസാർ […]

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മെസ്സിയിൽ നിന്നും പല തവണ സംഭവിച്ചിട്ടുള്ളതാണിത് |Lionel Messi

ഫുട്ബോളിലെ ഏറ്റവും നിസ്വാർത്ഥനായ കളിക്കാരനാണ് താനെന്ന് ലയണൽ മെസ്സി പലതവണ തെളിയിച്ചിട്ടുണ്ട്.പലപ്പോഴും തന്നെക്കാൾ മുകളിലായി ടീമിനെ കാണുകയും ചെയ്തു. തന്റെ നേട്ടങ്ങൾക്ക് മുൻ‌തൂക്കം നൽകാതെ പല തവണ മെസ്സി പെനാൽറ്റി മറ്റു താരങ്ങൾക്ക് നൽകിയിട്ടുണ്ട്.അർജന്റീനിയൻ ഇതിഹാസം എത്ര നല്ല കളിക്കാരനും മനുഷ്യനുമാണെന്ന് എടുത്തുകാട്ടുന്ന നിരവധി സംഭവങ്ങൾക്ക് ആരാധകർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. തന്റെ കരിയറിൽ ഉടനീളം അദ്ദേഹം മാതൃകാപരമായി പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. അർജന്റീനിയൻ തന്റെ ടീമിനെയും സഹതാരങ്ങളെയും തന്നെക്കാൾ മുന്നിൽ നിർത്തിയ നിരവധി സംഭവങ്ങളുണ്ട്. ഇന്നലെ നടന്ന […]

ലയണൽ മെസ്സിയുടെ വരവും ഇന്റർ മിയാമിയുടെ കുതിപ്പും |Lionel Messi

പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഇന്റർ മിയാമിയിലേക്കുള്ള ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ ആരാധകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു.36 ആം വയസ്സിലും ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന മെസി യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് പോയത് പലരെയും അത്ഭുതപെടുത്തിയിരുന്നു. എന്നാൽ ഫുട്ബോളിൽ ഇനി കൂടുതലൊന്നും നേടാനില്ല എന്ന ചിന്തയാണ് സൂപ്പർ താരത്തെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത് എന്നത് വ്യകതമാണ്.ഇന്റർ മിയാമിയിലേക്ക് എത്തിയതിന് ശേഷം അർജന്റീനിയൻ സൂപ്പർതാരം തന്റെ സാന്നിധ്യം അറിയിക്കാൻ സമയം പാഴാക്കിയില്ല.മെസ്സി നിസ്സംശയമായും MLS ലെ ഏറ്റവും വലിയ താരമാണ്.ലീഗ് […]

ഇരട്ട ഗോളുകളുമായി നിറഞ്ഞാടി ലയണൽ മെസ്സി , തകർപ്പൻ ജയവുമായി ഇന്റർ മിയാമി കുതിപ്പ് തുടരുന്നു |Lionel Messi |Inter Miami

ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന ലീഗ് കപ്പ് മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ തകർപ്പൻ ജയവുമായി ഇന്റർ മിയാമി. ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയാമാണ് ഇന്റർ മിയാമി നേടിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഇരട്ട ഗോളുകളാണ് ഇന്ററിന്റെ വിജയം അനായാസമാക്കിയത്. ഇന്ററിനായി കളിച്ച മൂന്നു മത്സരങ്ങളിൽ നിന്നും മെസ്സി അഞ്ചു ഗോളുകളാണ് ഇതുവരെ നേടിയത്. മഴ കാരണം ഒന്നരമണിക്കൂർ വൈകിയാണ് ഇന്നത്തെ മത്സരം ആരംഭിച്ചത്. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ ലയണൽ മെസ്സിയിലൂടെ […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറ്റൊരു റെക്കോർഡും സ്വന്തം പേരിലാക്കി ലയണൽ മെസ്സി

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ പുതിയ റെക്കോർഡുകൾ സ്വന്തമാക്കുന്നതിൽ ഇതിഹാസ ജോഡികൾക്ക് ഇത് തടസ്സമാകുന്നില്ല. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അടുത്തിടെ പുറത്തിറക്കിയ പോസ്റ്റിൽ ഫുട്ബോൾ ചരിത്രത്തിലെ ഏതൊരു കളിക്കാരനേക്കാൾ കൂടുതൽ റെക്കോർഡ് നേടുന്ന താരമായി മെസ്സി മാറിയിരുന്നു. ക്രിസ്റ്റ്യാനോയെ മറികടന്നാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്.ജൂലൈ 26-ന് നടന്ന തന്റെ പുതിയ ക്ലബ്ബായ ഇന്റർ മിയാമിക്കായുള്ള മത്സരത്തിൽ മെസ്സി തന്റെ 41-ാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി.അമേരിക്കൻ ക്ലബിനായുള്ള തന്റെ […]

ലയണൽ മെസ്സി ഇന്റർ മിയാമിയെ മാറ്റിമറിച്ചതിനെക്കുറിച്ച് പരിശീലകൻ |Lionel Messi

ലയണൽ മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു.കൂടാതെ MLSൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ക്ലബ്ബുകൾ ഒന്നായിരുന്നു ഇന്റർ മിയാമി. തുടർച്ചയായ മത്സരങ്ങളിൽ വിജയിക്കാത്ത ടീമുകളിൽ ഒന്നുകൂടിയായിരുന്നു മിയാമി.എന്നാൽ മെസ്സി എല്ലാം മാറ്റിമറിച്ചു. മെസ്സി ഇന്റർ ടീമിന്റെ ഡ്രസ്സിംഗ് റൂമിനെ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്തു.ഇന്റർ മിയാമി മാനേജരും ഡ്രസ്സിംഗ് റൂമിൽ മെസ്സിയുടെ സ്വാധീനത്തെക്കുറിച്ച് തുറന്ന് പറയുകയും […]

‘എന്റെ ആരാധനപാത്രം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അതിനർത്ഥം ഞാൻ മെസ്സിയെ വെറുക്കുന്നു എന്നല്ല’ : വിമർശനങ്ങൾക്ക് മറുപടിയുമായി അർജന്റീന വനിതാ താരം യാമില റോഡ്രിഗസ്

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖം ടാറ്റൂ ചെയ്ത അര്ജന്റീന വനിത താരത്തിനെതിരെ വലിയ വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വനിത താരമായ യാമില റോഡ്രിഗസ് അവഹേളിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആരാധർ രംഗത്തെത്തിയത്. അന്തരിച്ച അർജന്റീനിയൻ ഇതിഹാസം ഡീഗോ മറഡോണയുടെയും മുഖവും യാമില കാലിൽ പച്ചകുത്തിയിട്ടുണ്ട്. അർജന്റീനയുടെ വനിത ലോകകപ്പ് ടീമിൽ അംഗമായ യാമില ആരാധകരോട് തന്നെ വിമർശിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. “ദയവായി ഇത് അവസാനിപ്പിക്കു ,എപ്പോഴാണ് ഞാൻ മെസ്സി […]

‘100 ക്ലബ്ബുകൾ’ : അറ്റ്‌ലാന്റക്കെതിരെയുള്ള ഇരട്ട ഗോളോടെ അവിശ്വസനീയമായ നേട്ടവുമായി ലയണൽ മെസ്സി

ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെതിരായ ഇന്റർ മിയാമിയുടെ 4-0 ത്തിന്റെ ലീഗ് കപ്പ് വിജയത്തിൽ സൂപ്പർ താരം ലയണൽ മെസ്സി രണ്ടു തവണ വല കുലുക്കുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു. മെസ്സിയുടെ വരവിനു ശേഷം തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയം നേടാൻ ഇന്റർ മിയാമിക്ക് സാധിച്ചു. തുടർച്ചയായ തോൽവികളിൽ വലയുന്ന ക്ലബിന് മെസ്സിയുടെ വരവ് വലിയ ഉത്തേജനമാണ് നൽകിയത്. അറ്റ്ലാന്റക്കെതിരെ നേടിയ ഗോളോടെ ക്ലബ്ബ് ഫുട്ബോളിലെ 100 വ്യത്യസ്ത എതിരാളികൾക്കെതിരെ മെസ്സി ഇപ്പോൾ സ്കോർ ചെയ്തു.കഴിഞ്ഞയാഴ്ച നടന്ന […]