2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ഇതുവരെയുള്ള എട്ട് ലീഗ് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ സമ്പൂർണ ആധിപത്യമാണ് വേൾഡ് കപ്പിൽ കാണാൻ സാധിച്ചത്. ഇന്ത്യയുടെ കുതിപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.
ടീം ക്യാപ്റ്റൻ, ഓപ്പണർ എന്നീ രണ്ട് വേഷങ്ങളുമായി രോഹിത് ശർമ്മ മികച്ച രീതിയിൽ പൊരുത്തപ്പെട്ടു.എട്ട് മത്സരങ്ങളിൽ നിന്ന് 122 സ്ട്രൈക്ക് റേറ്റിൽ 443 റൺസാണ് ഓപ്പണറായി രോഹിത് ഇതുവരെ നേടിയത്. മാത്രമല്ല, അദ്ദേഹത്തിന്റെ കൗശലമുള്ള നായകത്വവും എതിർ ടീമുകളെ അമ്പരപ്പിച്ചു.രോഹിതിന്റെ ബാറ്റിംഗിനെയും ക്യാപ്റ്റൻസിയെയും ടീം ഇന്ത്യ കോച്ച് രാഹുൽ ദ്രാവിഡ് പ്രശംസിച്ചു.
“രോഹിത് തീർച്ചയായും ഒരു മികച്ച ലീഡറാണ്.കളിക്കളത്തിനകത്തും പുറത്തും അദ്ദേഹം മാതൃകാപരമായി നയിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് ബുദ്ധിമുട്ടായേക്കാവുന്ന ചില ഗെയിമുകൾ ഉണ്ടായിട്ടുണ്ട്, പക്ഷേ രോഹിത് നൽകിയ തുടക്കമാണ് ആ മത്സരങ്ങൾ ഇന്ത്യക്ക് അനുകൂലമായി തീർന്നത്. ഇത് യഥാർത്ഥത്തിൽ താഴെ ബാറ്റ് ചെയ്യുന്നവർക്ക് എളുപ്പമാവുകയും ചെയ്യും “നെതർലൻഡ്സിനെതിരായ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തിന്റെ തലേന്ന് നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു.
Rahul Dravid on Rohit Sharma.#RohitSharma | #CWC23 pic.twitter.com/ckoNKWJIaF
— Sportiqo (@sportiqomarket) November 11, 2023
മറ്റുള്ളവർക്ക് ഒരു മാതൃക സൃഷ്ടിച്ചതിന് രോഹിതിനെ ദ്രാവിഡ് പ്രശംസിച്ചു, അത് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വലിയ സ്വാധീനം സൃഷ്ടിച്ചുവെന്നും പറഞ്ഞു .”അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി അതിശയകരമാണെന്ന് ഞാൻ കരുതുന്നു. ഗ്രൂപ്പിന്റെയും കോച്ചിംഗ് സ്റ്റാഫിന്റെയും ബഹുമാനം തീർച്ചയായും ലഭിച്ച ഒരാളാണ് അദ്ദേഹം, ”ദ്രാവിഡ് പറഞ്ഞു.