മെൽബൺ ടെസ്റ്റിൽ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡിക്ക് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ്റെ വമ്പൻ ക്യാഷ് പ്രൈസ് | Nitish Kumar Reddy

മെൽബണിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ സെഞ്ച്വറി നേടിയ യുവ താരം നിതീഷ് കുമാർ റെഡ്ഡിക്ക് 25 ലക്ഷം രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ (എസിഎ).മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന നാലാം ടെസ്റ്റിൻ്റെ മൂന്നാം ദിനം ഇന്ത്യയെ ഒമ്പതിന് 358 എന്ന നിലയിൽ എത്തിച്ച 21 കാരനായ റെഡ്ഡി പുറത്താകാതെ 105 റൺസ് നേടി.

ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനെ സംബന്ധിച്ചിടത്തോളം ഇത് ഭാഗ്യ ദിനവും ഏറ്റവും സന്തോഷകരമായ നിമിഷവുമാണ്. ആന്ധ്രയിൽ നിന്നുള്ള ഒരു താരത്തെ ടെസ്റ്റ് ഫോർമാറ്റിലേക്കും അന്താരാഷ്ട്ര ടി20 ഫോർമാറ്റിലേക്കും തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.ബഹുമതിയെന്ന നിലയിൽ ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷൻ്റെ പേരിൽ നിതീഷ് കുമാർ റെഡ്ഡിക്ക് 25 ലക്ഷം രൂപ സമ്മാനത്തുക നൽകുമെന്ന് (എസിഎ) പ്രസിഡൻ്റ് കെസിനേനി ശിവനാഥ് പറഞ്ഞു.ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച റെഡ്ഡി, നാലാം ടെസ്റ്റിൽ വാഷിംഗ്ടൺ സുന്ദറുമായി (162 പന്തിൽ 50) 127 റൺസിൻ്റെ നിർണായക കൂട്ടുകെട്ട് പങ്കിടുകയും ഇന്ത്യയെ ഫോളോ ഓണിൽ നിന്നും രക്ഷിക്കുകയും ചെയ്തു.

റെഡ്ഡിയുടെ ശ്രദ്ധേയമായ ഇന്നിംഗ്‌സിനെ ക്രിക്കറ്റ് ഇതിഹാസങ്ങൾ പ്രശംസിച്ചു, സുനിൽ ഗവാസ്‌കർ ഇത് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകൾ ഒന്നായി വിശേഷിപ്പിച്ചു.ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 എന്ന സ്‌കോറിലെത്തി, അതിലും പ്രധാനമായി ഇവിടെ നടന്ന നാലാം ടെസ്റ്റ് രക്ഷപ്പെടുത്താൻ ടീമിന് അവസരം നൽകി.

116 റണ്‍സാണ് നിലവില്‍ ഓസീസിന്‍റെ ലീഡ്.ടെസ്റ്റ് കരിയറിലെ തന്റെ ആദ്യത്തെ സെഞ്ച്വറി തികച്ച് നിതിഷ് കുമാര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. പത്ത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു. താരത്തിന്റെ ഇന്നിങസ്‌ ഒന്‍പത് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

3/5 - (2 votes)