വരാനിരിക്കുന്ന മത്സരങ്ങളെ ഞങ്ങൾക്ക് ‘ഡൂ-ഓർ-ഡേ’ ആയിരിക്കും, ഫൈനലിൽ ഇന്ത്യയെ നേരിടും | Asia Cup 2025

ഏഷ്യ കപ്പിൽ സൂപ്പർ 4 റൗണ്ടിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയോട് പരാജയപെട്ടു. ദുബായിൽ നടന്ന മത്സരത്തിൽ ഇന്ത്യക്ക് മുന്നിൽ 172 റൺസ് മാത്രമായിരുന്നു വിജയലക്ഷ്യം. ഇന്ത്യയ്ക്കായി ശിവം ദുബെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഫർഹാൻ 58 റൺസ് നേടി ടോപ് സ്കോറർ ആയി.ഇന്ത്യ 18.5 ഓവറിൽ ലക്ഷ്യത്തിലെത്തി, ഈ ഏഷ്യ കപ്പിൽ പാകിസ്ഥാനെ രണ്ടാം തവണയും പരാജയപ്പെടുത്തി.

അഭിഷേക് ശർമ്മ 74 റൺസും, ശുഭ്മാൻ ഗിൽ 47 റൺസും, തിലക് വർമ്മ 30* റൺസും നേടി. ഈ തോൽവിയോടെ പാകിസ്ഥാന് ഫൈനലിൽ സ്ഥാനം പിടിക്കാൻ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തേണ്ട സ്ഥിതി വന്നിരിക്കുകയാണ്.ഇന്ത്യയ്‌ക്കെതിരെ അർദ്ധസെഞ്ച്വറി നേടിയ പാകിസ്ഥാൻ താരം ഫർഹാൻ തോക്കെടുത്ത് വെടിവയ്ക്കുന്നതുപോലെ ആഘോഷിച്ചു. ഇതിന് ഇന്ത്യൻ ആരാധകർ പലവിധത്തിൽ അദ്ദേഹത്തിന് ഉചിതമായ മറുപടി നൽകി.അടുത്ത രണ്ട് സൂപ്പർ 4 മത്സരങ്ങളും അവർ വിജയിച്ച് ഇന്ത്യയെ വീണ്ടും നേരിടാൻ ഫൈനലിലേക്ക് യോഗ്യത നേടുമെന്ന് ഫർഹാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ഭാവിയിൽ ഞാൻ അടിക്കുന്ന ധാരാളം സിക്സറുകൾ നിങ്ങൾക്ക് കാണാൻ കഴിയും. ആ ആഘോഷം സ്വാഭാവികമായി വന്നു. സാധാരണയായി ഞാൻ അർദ്ധസെഞ്ച്വറി നേടുമ്പോൾ ആഘോഷിക്കാറില്ല. എന്നാൽ ഇന്ന് പെട്ടെന്ന് അങ്ങനെ ആഘോഷിക്കാൻ ഓർമ്മ വന്നു, അതുകൊണ്ട് ഞാൻ അത് ചെയ്തു. ആളുകൾ അത് എങ്ങനെ എടുക്കുന്നു എന്നത് എനിക്ക് പ്രശ്നമല്ല. ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല, ഏത് ടീമിനെതിരെയും കളിക്കുമ്പോൾ ആക്രമണാത്മകമായി കളിക്കണം” പാക് ഓപണർ പറഞ്ഞു.

“ഇന്ത്യയ്‌ക്കെതിരെ ഞങ്ങൾ കളിച്ച രീതി ഞങ്ങളുടെ കളിക്കാർക്ക് ഫൈനലിലേക്ക് പോകാൻ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. വരാനിരിക്കുന്ന മത്സരങ്ങളെ ഞങ്ങൾ ‘ഡൂ-ഓർ-ഡേ’ എന്ന രീതിയിൽ സമീപിക്കും. അതിനാൽ ഞങ്ങൾ വിജയിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.