ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ഇന്ത്യൻസ് താരമായി ക്വേന മഫാക്ക മാറിയിരിക്കുകയാണ് . എന്നാൽ 17 കാരനായ ദക്ഷിണാഫ്രിക്കൻ പേസർ എന്നും മറക്കാൻ ആഗ്രഹിക്കുന്ന മത്സരമാണ് ഇന്നലെ സൺറൈസേഴ്സ് ഹൈദെരാബാദിനെതിരെ നടന്നത്.
വെറും 17 വയസ്സും 354 ദിവസവും പ്രായമുള്ള ദക്ഷിണാഫ്രിക്കൻ ഇടംകൈയ്യൻ പേസർ നാല് ഓവറിൽ നിന്ന് 66 റൺസ് ആണ് വഴങ്ങിയത്.
ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ലോകകപ്പ് ഹീറോയായ മഫാക്ക, തൻ്റെ രണ്ടാം ഓവറിൽ 22 റൺസാണ് വഴങ്ങിയത്.ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഫാക്ക, വെറും ആറ് ഇന്നിംഗ്സുകളിൽ നിന്ന് 21 വിക്കറ്റ് വീഴ്ത്തിചലഞ്ചിനുള്ള ലയൺസ് ടീമിൽ ഇടം നേടി, അവിടെ വെറും നാല് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തി അദ്ദേഹം ശ്രദ്ധേയനായി.
66 റൺസ് വഴങ്ങിയിട്ടും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്ത സ്പെൽ എന്ന റെക്കോർഡ് മഫാക്കക്കയുടെ പേരിൽ വന്നില്ല. സൗത്ത് ആഫ്രിക്കൻ കൗമാര താരത്തിന്റെ പേര് ആദ്യ അഞ്ചിൽ പോലും ഇടം പിടിച്ചില്ല.ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ സ്പെല്ലിൻ്റെ റെക്കോർഡ് ഒരു SRH ബൗളറുടെ പേരിലാണ്.2016 മെയ് 17 ന് ചിന്നസ്വാമിയിൽ ആർസിബിക്കെതിരെ മലയാളി താരം ബേസിൽ തമ്പി 4 ഓവറിൽ 70 ആണ് വഴങ്ങിയത്.യഷ് ദയാൽ, ഇഷാന്ത് ശർമ്മ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഐപിഎല്ലിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ 10 സ്പെല്ലുകൾ:
- ബേസിൽ തമ്പി: 4.0-70 റൺസ്-ഇക്കോണോമി 17.5 (2018)
- യാഷ് ദയാൽ: 4.0-69 റൺസ്-ഇക്കോണോമി 17.25 (2023)
- ഇഷാന്ത് ശർമ്മ: 4.0-66 റൺസ്-ഇക്കോണോമി 16.5 (2013)
- മുജീബ് ഉർ റഹ്മാൻ: 4.0-66 റൺസ്-ഇക്കോണോമി 16.5 (2019)
- അർഷ്ദീപ് സിംഗ്: 3.5-66 റൺസ്-ഇക്കോണോമി 17.21 (2023)
- ക്വേന മഫാക: 4.0-66 റൺസ്-ഇക്കോണോമി 16.50 (2024)
- ഉമേഷ് യാദവ്: 4.0-65 റൺസ്-ഇക്കോണോമി 16.25 (2013)
- സന്ദീപ് ശർമ്മ: 4.0-65 റൺസ്-ഇക്കോണോമി 16.25 (2014)
- സിദ്ധാർത്ഥ് കൗൾ: 4.0-64 റൺസ്-ഇക്കോണോമി16.00 (2020)
- ജോഷ് ഹാസിൽവുഡ്: 4.0-64 റൺസ്-ഇക്കോണോമി 16.00 (2022)