സ്‌കൈ സ്‌പോർട്‌സുമായുള്ള ഒരു ചാറ്റിൽ മുൻ താരങ്ങളായ നാസർ ഹുസൈനും റിക്കി പോണ്ടിംഗും തങ്ങളുടെ ഇഷ്ട കളിക്കാരെക്കുറിച്ച് സംസാരിച്ചു.കാണാൻ ഇഷ്ടപ്പെടുന്ന നിലവിലെ കളിക്കാരെ കുറിച്ച് ചോദിച്ചപ്പോൾ, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, വിരാട് കോഹ്‌ലി തുടങ്ങിയ ഇന്ത്യൻ താരങ്ങളെ കാണുന്നത് താൻ ആസ്വദിക്കുന്നുവെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു.
രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണോടുള്ള ആരാധനയും അദ്ദേഹം പ്രകടിപ്പിച്ചു, അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ശൈലിയെയും ടി20യിലെ കളിയോടുള്ള സമീപനത്തെയും പ്രശംസിച്ചു. ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിനാണ് റിക്കി പോണ്ടിങ് സഞ്ജുവിന്റെ പേര് പറഞ്ഞത്.സഞ്ജു സാംസൺ എന്നൊരു താരം ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് എത്രപേർക്ക് അറിയാമെന്ന് എനിക്ക് ഉറപ്പില്ല. അയാൾ ക്രീസിലെത്തുന്നതും ബാറ്റ് ചെയ്യുന്നതും ഏറെ ഇഷ്ടപ്പെടുന്നുവെന്നും പോണ്ടിങ് പറഞ്ഞു.
കഴിവുറ്റ ആളാണെങ്കിലും, സാംസണിന് ലഭിക്കുന്ന അവസരങ്ങളുടെ എണ്ണം എപ്പോഴും വളരെ കുറവാണു. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ അംഗമായിരുന്നെങ്കിലും ഒരു കളി പോലും കളിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ ടി20 ഐയിലെ മിന്നുന്ന സെഞ്ചുറിയോടെ സാംസൺ ഫോമിലേക്ക് തിരിച്ചുവന്നു.സഞ്ജുവിന്റെ പേര് മാത്രമല്ല, ഇന്ത്യൻ താരങ്ങളായ ശുഭ്മൻ ഗിൽ, രോഹിത് ശർമ, റിഷഭ് പന്ത്, വിരാട് കോഹ്‍ലി എന്നിവരുടേയും ഈ തലമുറയിൽ ഞാൻ ആസ്വദിച്ച് കാണുന്ന ബാറ്റർമാരാണെന്ന് റിക്കി പോണ്ടിങ് പറഞ്ഞു.
ഈ തലമുറയിൽ കാണാൻ ഇഷ്ടപ്പെടുന്ന താരമായി നാസർ ഹുസൈൻ തിരഞ്ഞെടുത്തത് ഇന്ത്യൻ താരം രോഹിത് ശർമയെയാണ്. ബാറ്റിംഗ് അവിശ്വസനീയമാംവിധം വെല്ലുവിളി നിറഞ്ഞതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, എന്നിട്ടും രോഹിത് അത് അനായാസമായി കാണിച്ചു.രോഹിതിന്റെ പൂൾ ഷോട്ടിനെ നാസർ ഹുസൈൻ പ്രശംസിക്കുകയും ചെയ്തു.