സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ തകർപ്പൻ ജയവുമായി കേരളം. 43 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്.ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്യാൻ ഇറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് അടിച്ചെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ 9വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.കേരളത്തിനായി നിധേശ്ശ് നാലും വിനോദ് കുമാർ രണ്ടു വിക്കറ്റും വീഴ്ത്തി.35 പന്തിൽ നിന്നും 68 റൺസ് നേടിയ അജിന്ക്യ രഹാനെയാണ് മുംബൈയുടെ ടോപ് സ്‌കോറർ.പൃഥ്വി ഷാ 23 ഉം ശ്രേയസ് അയ്യർ 32 ഉം റൺസ് നേടി.തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന് തിളങ്ങാൻ കഴിയാതെ പോയ മത്സരത്തിൽ ഓപ്പണർ രോഹൻ കുന്നുമ്മലും മധ്യനിര താരം സൽമാൻ നിസാറും തകർത്തടിച്ചു.
Victory for Kerala 🙌
— BCCI Domestic (@BCCIdomestic) November 29, 2024
They beat Mumbai by 43 runs 👌
Nidheesh MD Shines with 4/30 as Kerala restrict Mumbai to 191, defending 235.
Ajinkya Rahane played a fighting knock of 68(35) for Mumbai.#SMAT | @IDFCFIRSTBank
Scorecard ▶️ https://t.co/5giWG6lAFG pic.twitter.com/um4bhTbPNE
രോഹൻ കുന്നുമ്മൽ 48 പന്തിൽ ഏഴ് സിക്സറുകളും അഞ്ചു ഫോറുകളുമടക്കം 87 റൺസ് നേടിയപ്പോൾ സൽമാൻ നിസാർ 49 പന്തുകളിൽ നിന്ന് എട്ട് സിക്സറുകളും അഞ്ച് ഫോറുകളും അടക്കം 99 റൺസ് നേടി. നിര്‍ഭാഗ്യം കൊണ്ടാണ് ഇരുവരും സെഞ്ചുറി തികയ്ക്കാതെ പോയത്.നായകന്‍ സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലുമാണ് ഈ മല്‍സരത്തില്‍ കേരളത്തിനു വേണ്ടി ഓപ്പണ്‍ ചെയ്തത്.മൂന്നു ബോളില്‍ ഒരു ഫോറടിച്ച് സഞ്ജു നന്നായി തുടങ്ങിയെങ്കിലും നാലാമത്തെ ബോളില്‍ അദ്ദേഹത്തെ ശര്‍ദ്ദുല്‍ ടാക്കൂര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
Kerala batters smashed Shardul Thakur for 69 runs in his spell, and he also equals Ramesh Rahul in the unwanted list for the joint-most runs conceded in Syed Mushtaq Ali Trophy history 😳👀#ShardulThakur #Mumbai #SMAT #Sportskeeda pic.twitter.com/84ApLgHvEk
— Sportskeeda (@Sportskeeda) November 29, 2024
നാഗാലാന്‍ഡുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ നിന്നും വിട്ടുനിന്ന സഞ്ജു ടീമിലേക്കു മടങ്ങിയെത്തിയ കളി കൂടിയാണിത്. മൂന്നാം വിക്കറ്റില്‍ രോഹന്‍ എസ് കുന്നുമ്മലും സല്‍മാന്‍ നിസാറും ചേര്‍ന്ന് 140 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.48 പന്തില്‍ 87 റണ്‍സെടുത്ത രോഹനെ ഷാംസ് മലാനി പുറത്താക്കി.ഇന്നിംഗ്‌സിലെ അവസാന പന്തില്‍ വീണ്ടും സിക്‌സുമായി സല്‍മാന്‍ നിസാര്‍ 99ലെത്തിഎങ്കിൽ മൂന്നക്കം കടക്കാനായില്ല.