ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിക്കായുള്ള തിരച്ചിലിലാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. പല പ്രമുഖ പരിശീലകരുടെയും പേര് ഉയർന്നു വന്നെങ്കിലും ഒരു തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല. സൗഹൃദ മത്സരങ്ങൾക്കായി റമോൺ മെനെസെസിനെ ബ്രസീലിന്റെ ഇടക്കാല പരിശീലകനായി നിയമിക്കുകയും ചെയ്തു.
റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബ്രസീൽ ഉള്ളത്.എന്നാൽ റയൽ മാഡ്രിഡുമായി കരാറുള്ള അദ്ദേഹം 2024 മാത്രമേ ബ്രസീലിന്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറുള്ളൂ.ഗ്ലോബോ എസ്‌പോർട്ടിന്റെ അഭിപ്രായത്തിൽ ആൻസെലോട്ടി ഇപ്പോൾ ഈ റോൾ ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ട്, എന്നിരുന്നാലും കരാറിന്റെ അവസാന വർഷത്തേക്ക് അദ്ദേഹം റയൽ മാഡ്രിഡിൽ തുടരും.അടുത്ത ആഴ്ച ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഇടക്കാല പരിശീലകനെ നിയമിക്കും എന്നാണ് ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Carlo Ancelotti has agreed to take over as Brazil's next head coach. (Globo Esporte)
— Football España (@footballespana_) July 2, 2023
The Italian will take on the role next summer, meaning that he will see out the remainder of his Real Madrid contract. pic.twitter.com/67AoUEtB21
ലോകകപ്പിന് ശേഷം മൂന്നു മത്സരങ്ങളിൽ ബ്രസീൽ ടീമിനെ നയിച്ച റാമോൺ മെനസസിന് തന്നെ ചുമതല നൽകാനായിരുന്നു ആദ്യം ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചതെങ്കിലും അദ്ദേഹത്തിനു കീഴിൽ മോശം പ്രകടനമാണ് ടീം നടത്തുന്നത്. ലോകകപ്പിന് ശേഷം മൊറോക്കോ, ഗിനിയ, സെനഗൽ എന്നീ ടീമുകളോട് ബ്രസീൽ മത്സരിച്ചപ്പോൾ ഗിനിയക്കെതിരെ മാത്രം വിജയിച്ച് മറ്റു മത്സരങ്ങളിൽ ബ്രസീൽ പരാജയപെട്ടു.
Next week, the CBF will announce the name of the new interim coach of the Brazilian National Team.
— Neymoleque | Fan 🇧🇷 (@Neymoleque) July 1, 2023
The new interim coach will manage the team in the first 6 games of the Qualifiers in 2023 and, if everything goes as CBF expects, until Ancelotti’s arrival.
🗞️-@geglobo pic.twitter.com/OGdieOLaq8
ബ്രസീലിന്റെ അണ്ടർ 20 ടീമിന്റെ ചുമതലയിൽ അദ്ദേഹം തിരിച്ചെത്താൻ സാധ്യതയുണ്ട്.അടുത്ത ആഴ്ച വരുന്ന പരിശീലകനായിരിക്കും വേൾഡ് കപ്പ് ക്വാളിഫയർ റൗണ്ടിലെ ആദ്യ ആറു മത്സരങ്ങളിൽ ബ്രസീലിനെ പരിശീലിപ്പിക്കുക. അതിനുശേഷം ആഞ്ചലോട്ടി ചുമതല ഏൽക്കും. ആരായിരിക്കും ആ പരിശീലകൻ എന്നത് വ്യക്തമല്ല.സാവോ പോളോയുടെ പരിശീലകനായ റോജറിയോ സെനിയാണെന്ന റിപ്പോർട്ടുകളുണ്ട്.2024-25 സീസൺ മുതൽ റയൽ മാഡ്രിഡിന് പുതിയ പരിശീലകനായി തിരച്ചിൽ ആരംഭിക്കേണ്ടി വരും .