ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഒക്ടോബർ 16 ന് ബെംഗളൂരുവിൽ ആരംഭിക്കും. 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കപ്പ് ഫൈനലിന് യോഗ്യത നേടുന്നതിനായി പരമ്പര ജയിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
2018 മുതൽ ഇന്ത്യയുടെ പല വിജയങ്ങളിലും നിർണായക പങ്കുവഹിച്ച താരമാണ് ബുംറ.അതുകൊണ്ട് തന്നെ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ബുംറയെ ഇപ്പോൾ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത് അദ്ഭുതകരമായ തീരുമാനമായാണ് കാണുന്നത്. ഫാസ്റ്റ് ബൗളർമാർക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ അവർക്ക് പലപ്പോഴും ഇന്ത്യൻ ടീമിൽ നായകസ്ഥാനം ലഭിക്കാറില്ല.അതിനപ്പുറം ഒഴിച്ചുകൂടാനാകാത്ത താരമായി ഉയർന്നുവന്ന ബുംറയെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചുവെന്ന് പറയാം. ഈ സാഹചര്യത്തിൽ, ഭാവിയിൽ ഇന്ത്യയുടെ ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്ന കളിക്കാരിൽ ഒരാളാണ് ജസ്പ്രീത് ബുംറയെന്ന് രോഹിത് ശർമ്മ പറഞ്ഞു.
അത്കൊണ്ടാണ് ബിസിസിഐ ത വൈസ് ക്യാപ്റ്റനായി നിയമിച്ചതായും രോഹിത് ശർമ പറഞ്ഞു.ഒരു തലത്തിലും ക്യാപ്റ്റൻസി പരിചയം ഇല്ലെങ്കിലും, മത്സരങ്ങളിൽ ബുംറയുടെ ഇൻപുട്ടുകളെ താൻ എത്രമാത്രം സ്വാഗതം ചെയ്തുവെന്ന് ഹിറ്റ്മാൻ വിശദീകരിച്ചു.“നോക്കൂ, ബുംറ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തോടൊപ്പം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അവൻ കളി നന്നായി മനസ്സിലാക്കുന്നു.നിങ്ങൾ അവനോട് സംസാരിക്കുമ്പോൾ, അയാൾക്ക് കളി മനസ്സിലാകും, ”പ്രസ് മീറ്റിൽ രോഹിത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“തന്ത്രപരമായി, എനിക്ക് കൂടുതലൊന്നും പറയാൻ കഴിയില്ല, കാരണം അദ്ദേഹം അധികം ക്യാപ്റ്റനായിട്ടില്ല. ഒരു ടെസ്റ്റ് മത്സരത്തിലും രണ്ട് ടി20കളിലും അദ്ദേഹം ക്യാപ്റ്റനായിരുന്നു”അദ്ദേഹം കൂട്ടിച്ചേർത്തു.”ആവശ്യമുള്ളത് അവൻ മനസ്സിലാക്കുന്നു. നിങ്ങൾക്ക് മുന്നോട്ട് പോകാൻ ഒരു നേതാവ് ആവശ്യമുള്ള സാഹചര്യത്തിൽ, ബുംറ അവരിൽ ഒരാളായിരിക്കുമെന്ന് ഞാൻ കരുതുന്നു. അതിനാൽ,അദ്ദേഹം എല്ലായ്പ്പോഴും ഞങ്ങളുടെ നേതൃത്വ ഗ്രൂപ്പിൽ ഉണ്ടായിരുന്നു, ”രോഹിത് പറഞ്ഞു.
ടീമിലെ ഏറ്റവും പരിചയസമ്പന്നനായ പേസർ എന്ന നിലയിൽ, ടീമിലെ യുവ പേസർമാരെ സഹായിക്കാനുള്ള ചുമതലയും ബുംറയെ ഏൽപ്പിച്ചിട്ടുണ്ട്.വ്യക്തിപരമായ കാരണങ്ങളാൽ നവംബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് രോഹിത് ശർമ്മ പിന്മാറുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയെ നയിക്കാൻ ബുംറയെ ബിസിസിഐ തെരഞ്ഞെടുക്കാൻ സാധ്യത കാണുന്നുണ്ട്.