ഇന്ത്യയുടെ കരീബിയൻ പര്യടനത്തിലെ ഓപ്പണിംഗ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ അഞ്ചു വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിൻ തന്റെ തീപ്പൊരി ബൗളിംഗ് സ്‌പെല്ലിലൂടെ വെസ്റ്റ് ഇൻഡീസ് ബാറ്റർമാരെ വിറപ്പിച്ചു.തന്റെ യുട്യൂബ് ചാനലിൽ ആകാശ് ചോപ്ര അശ്വിൻ പ്ലെയർ ഓഫ് ദി സീരീസ് ആകുമെന്ന് പ്രവചിച്ചിരുന്നു.
അത് ശെരിവെക്കുന്ന പ്രകടനമാണ് ആദ്യ ഇന്നിഗ്‌സിൽ അശ്വിൻ പുറത്തെടുത്തത്.ഇന്നത്തെ ഭൂരിഭാഗം ബൗളർമാരും വേണ്ടത്ര ചെയ്യുന്നില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്ന ഒരു ഏരിയയിൽ പന്തെറിയുന്നതിനുള്ള അശ്വിന്റെ സ്ഥിരതയെയും ചോപ്ര പ്രശംസിച്ചു. നിലവിലെ ബൗളർമാരിൽ, അശ്വിനും ജഡേജയ്ക്കും നഥാൻ ലിയണിനും മാത്രമേ അത് ചെയ്യാൻ കഴിയൂ എന്നും ചോപ്ര പറഞ്ഞു.
ഡൊമിനിക്കയിലോ വെസ്റ്റ് ഇൻഡീസിലോ ഉള്ള പിച്ചുകൾ നോക്കുമ്പോൾ പരമ്പരയ്ക്ക് മുമ്പ് രവിചന്ദ്രൻ അശ്വിൻ പ്ലെയർ ഓഫ് ദി സീരീസ് ആകുമെന്ന് ഞാൻ പ്രവചിച്ചിരുന്നു, അദ്ദേഹം ഇപ്പോൾ ട്രാക്കിലാണ്. ഇതുപോലെ തുടർന്നാൽ അത് നേടും” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.ആദ്യ ബൗളിംഗ് മാറ്റമായി ഇറങ്ങിയ അശ്വിൻ ബ്രാത്‌വെയ്റ്റിന്റെയും ചന്ദർപോളിന്റെയും വിക്കറ്റ് വീഴ്ത്തി.47 റൺസെടുത്ത ബാറ്റർ അലിക്ക് അത്നാസെയുടെ വിക്കറ്റും അദ്ദേഹം വീഴ്ത്തി.
അൽസാരി ജോസഫിന്റെയും ജോമെൽ വാരിക്കന്റെയും പുറത്താക്കി അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അശ്വിൻ കളിക്കാതിരുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.