കഴിഞ്ഞ യൂറോയിൽ ഇംഗ്ലണ്ടിനെതിരായ റൗണ്ട് ഓഫ് 16 ൽ 0-2 ന്റെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം 2021 ൽ ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.മുൻ ബയേൺ മ്യൂണിക്കും നിലവിലെ ജർമ്മനി കോച്ചുമായ ജൂലിയൻ നാഗെൽസ്മാന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ടോണി ക്രൂസ് യൂറോ കപ്പിനുള്ള ജർമൻ ടീമിലേക്ക് അത്ഭുതപ്പെടുത്തുന്ന മടങ്ങിവരവ് പ്രഖ്യാപിച്ചത്.
സ്‌കോട്ട്‌ലൻഡിനെതിരായ ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ ജർമ്മൻ സ്‌നൈപ്പറിൻ്റെ സ്വാധീനം ഉടനടി കണ്ടു. ടോണി ക്രൂസ് ജോഷ്വ കിമ്മിച്ചിന് ക്രോസ്-ഫീൽഡ് പാസിൽ നിന്നാണ് ബയേർ ലെവർകുസൻ വണ്ടർകിഡ് ഫ്ലോറിയൻ വിർട്‌സ് ജർമനിയുടെ അഞ്ചു ഗോളുകളിൽ ആദ്യത്തേത് നേടിയത്.34 വയസ്സിലും ലോകത്തിലെ ഏറ്റവും മികച്ച 8-ാം നമ്പറുകാരിൽ ഒരാളായ പ്ലേമേക്കർ, ജർമ്മൻ ദേശീയ ടീമിന് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പോലും പുറത്തുകടക്കാൻ കഴിയാത്ത അവരുടെ 2022 ലോകകപ്പ് കാമ്പെയ്‌നിൽ എന്താണ് നഷ്ടമായതെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
🇩🇪 Toni Kroos vs Scotland
— Olt Sports (@oltsport_) June 14, 2024
-79 minutes played
-101/102 passes
-4 key passes
-8/8 long balls
-1 shot
-1 ground duel won
-2 crosses
MAESTRO ✨#euro2024 #Euro2024withOltsports pic.twitter.com/1n3XHgn2wE
അടുത്തിടെ റയൽ മാഡ്രിഡിനൊപ്പം തൻ്റെ അഞ്ചാമത്തെ യുസിഎൽ കിരീടം നേടിയ താരം, മധ്യനിരയെ അധികാരത്തോടെ നിയന്ത്രിച്ചു, മധ്യഭാഗത്ത് നിന്ന് തൻ്റെ ടീമംഗങ്ങൾക്ക് കൃത്യമായ പാസുകൾ നൽകി. വേഗത്തേക്കാൾ ക്രൂസ് എല്ലായ്‌പ്പോഴും പന്തിലും തൻ്റെ പാസിംഗിൻ്റെ റേഞ്ചിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മധ്യനിരയുടെ ഹൃദയഭാഗത്ത് ഒരു നങ്കൂരമായി പ്രവർത്തിക്കുന്ന ക്രൂസ് ജർമനിയെ മത്സരത്തിൽ ഉടനീളം മുന്നോട്ട് നയിച്ചു.
99% – Toni Kroos completed 99% of his passes against Scotland (101/102); the highest completion rate on record (since 1980) by any player to attempt 100+ passes in a game at the EUROs. Cruise. #EURO2024 pic.twitter.com/aiDlxSz0tS
— OptaJoe (@OptaJoe) June 14, 2024
സ്കോട്ട്ലൻഡിനെതിരെ ജർമനി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്,സ്‌കോറും സ്‌കോർകാർഡും മാത്രം നോക്കിയാൽ അതിൽ ക്രൂസിൻ്റെ മുദ്ര കാണില്ല.പക്ഷേ കളി കണ്ട ആരും പറയും മത്സരത്തിന്റെ താരം ക്രൂസ് ആണെന്ന്. ക്രൂസ് കളിച്ച 80 മിനിറ്റിൽ 102 പാസുകളിൽ 101 എണ്ണം പൂർത്തിയാക്കി (99% കൃത്യത), 108 ടച്ചുകൾ ഉണ്ടായിരുന്നു, കൂടാതെ നാല് അവസരങ്ങൾ സൃഷ്ടിച്ചു.