‘4,4,6,6,6,4’: ആദ്യ ടി20 യിൽ സാം കുറാന്റെ ഒരോവറിൽ 30 റൺസ് അടിച്ചെടുത്ത് ട്രാവിസ് ഹെഡ് | Travis Head

ട്രാവിസ് ഹെഡ് ഇപ്പോൾ മികച്ച ടി20 ഫോമിലാണ്. ഐപിഎൽ, മേജർ ക്രിക്കറ്റ് ലീഗ്, ടി20 ലോകകപ്പ്, സ്കോട്ട്‌ലൻഡിനെതിരായ ടി20 പരമ്പര എന്നിവയിൽ പവർപ്ലേയിൽ ആക്രമണ ബാറ്റിങ്ങാണ് ഓസീസ് ഓപ്പണർ പുറത്തെടുക്കുന്നത്.സതാംപ്ടണിലെ യൂട്ടിലിറ്റ ബൗളിൽ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 യിൽ മിന്നുന്നപ്രകടനമാണ് ട്രാവിസ് ഹെഡ് പുറത്തെടുത്തത്.

ഹെഡ് 23 പന്തിൽ 59 റൺസെടുത്തു, അതിൽ 30 റൺസ് വെറും ഒരു ഓവറിൽ പിറന്നു. 8 ഫോറും നാലു സിക്‌സും ഹെഡ് നേടി.സാം കുറാന്റെ ആദ്യ പന്തിൽ ബൗണ്ടറി നേടിയ ഹെഢ് രണ്ടാം പന്തും വേഗത കുറഞ്ഞ ഒരു ഷോർട്ട് ബോളിൽ മിഡ് ഓണിലൂടെ ബൗണ്ടറി നേടി. മൂന്നാം പന്ത് ഡീപ് സ്‌ക്വയർ ലെഗിന് മുകളിലൂടെ സിക്സടിച്ചു.നാലാം പന്തിൽ ലോംഗ്-ഓണിൽ രണ്ടാം സിക്‌സറിന് പറത്തി.

അഞ്ചാം പന്തിൽ സിക്‌സും ആറാം പന്തും ബൗണ്ടറി കടത്തി ഹെഡ് ഓവർ പൂർത്തിയാക്കി.ഓസ്‌ട്രേലിയ അഞ്ച് ഓവറിൽ 71 റൺസെടുത്തപ്പോൾ ഹെഡ് 19 പന്തിൽ അമ്പത് തികച്ചു. പവർപ്ലേയ്ക്ക് ശേഷം ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചുവന്നു.ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 19.3 ഓവറില്‍ 179 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. കാമറൂണ്‍ ഗ്രീന്‍ 13 ഉം, സ്റ്റോയ്‌നിസ് 10 റണ്‍സുമെടുത്തു.180 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 151 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

27 പന്തില്‍ 37 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റണ്‍ മാത്രമാണ് പിന്നീട് പൊരുതിയത്. ക്യാപ്റ്റന്‍ ഫില്‍ സാള്‍ട്ടും (20), ജോര്‍ദാന്‍ കോക്‌സും (17) വലിയ സ്‌കോര്‍ നേടാതെ പുറത്തായി. പരമ്പരയിലെ രണ്ടാം മത്സരം വെളളിയാഴ്ച കാര്‍ഡിഫില്‍ നടക്കും.