ഇന്ത്യയ്ക്കെതിരെ അഡ്ലെയ്ഡ് ഓവലിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടി ട്രാവിസ് ഹെഡ്.അദ്ദേഹത്തിൻ്റെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണിത് .ഇന്ത്യക്കെതിരെ എന്നും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഹെഡ്.
ഇന്ത്യൻ ബൗളിംഗ് ആക്രമണത്തെ കീഴടക്കുന്ന ശക്തമായ സ്ട്രോക്കുകളും ടൈമിങ്ങും അദ്ദേഹത്തിൻ്റെ ഇന്നിംഗ്സിൻ്റെ സവിശേഷതയായിരുന്നു.മാർനസ് ലബുഷാഗ്നെയ്ക്കൊപ്പം, മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ ഹെഡ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സിന് ആവശ്യമായ ദൃഢത നൽകി.11 പന്തിൽ നിന്നാണ് ഹെഡ് സെഞ്ച്വറി പൂർത്തിയാക്കി.ടെസ്റ്റ് ക്രിക്കറ്റിൽ അഡ്ലെയ്ഡ് ഓവലിൽ ട്രാവിസ് ഹെഡിൻ്റെ റെക്കോർഡ് അസാധാരണമാണ്.
He loves playing against India…#BGT2025pic.twitter.com/0LN7airQrm
— CricTracker (@Cricketracker) December 7, 2024
ഏഴ് മത്സരങ്ങളിൽ നിന്ന് 70.57 ശരാശരിയിൽ 500ലധികം റൺസ് നേടിയിട്ടുണ്ട്.തുടക്കങ്ങളെ വലിയ സ്കോറുകളാക്കി മാറ്റാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് ഈ വേദിയിലെ മൂന്ന് സെഞ്ച്വറികൾ എടുത്തുകാണിക്കുന്നു.അഡ്ലെയ്ഡ് ഓവലിൽ മൂന്ന് ഡേ നൈറ്റ് സെഞ്ചുറികൾ നേടുന്ന ആദ്യ സൗത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായി.
Travis Head celebrates his 8th century with a special dedication to his newborn baby. ❤️ pic.twitter.com/EZiwuDwq5k
— Cricket Addictor (@AddictorCricket) December 7, 2024
ട്രാവിസ് ഹെഡ് തൻ്റെ സെഞ്ച്വറി തൻ്റെ നവജാതശിശുവിന് സമർപ്പിക്കുകയും മുൻ സഹതാരം ഫിൽ ഹ്യൂസിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.