ദുബായിൽ നടക്കുന്ന എസിസി അണ്ടർ 19 ഏഷ്യാ കപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ നാല് വിക്കറ്റ് അനായാസ ജയം നേടി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകായണ് ബംഗ്ലാദേശ്. ആരിഫുൾ ഇസ്ലാമിന്റെ കൗണ്ടർ പഞ്ചിംഗ് ഫിഫ്റ്റിയും ഇടംകൈയ്യൻ പേസർ മറുഫ് മൃദയുടെ തീപ്പൊരി സ്‌പെല്ലുമാണ് ബംഗ്ലാദേശിന് വിജയം നേടിക്കൊടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.4 ഓവറിൽ 188 റൺസിന് എല്ലാവരും പുറത്തായി.മുഷീർ ഖാനും (50) മുരുകൻ അഭിഷേകും (62) ആണ് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾ.മറൂഫ് 41ന് 4 വിക്കറ്റ് വീഴ്ത്തി ബംഗ്ലാ ബൗളർമാരിൽ മികച്ചു നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളദേശ് ഇസ്‌ലാമിന്റെ (90 പന്തിൽ 94) മികച്ച ബാറ്റിഗിന്റെ ബലത്തിൽ 42.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്‌ഷ്യം മറികടന്നു.
മറ്റൊരു സെമി ഫൈനലിൽ പാകിസ്ഥാനെ 11 റൺസിന് അട്ടിമറിച്ചാണ് യുഎഇ ഫൈനലില്‍ എത്തിയത്.ഡിസംബർ 17ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശ പോരാട്ടത്തിൽ ബംഗ്ലാദേശ് യുഎഇയെ നേരിടും.ഏഷ്യാ കപ്പിൽ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയിരിക്കുകയാണ് യുഎഇ. ആദ്യ ബാറ്റ് ചെയ്ത യുഎഇ 193 റൺസിന് പുറത്തായിട്ടും പാക്കിസ്ഥാനെ 182 റൺസിന് പുറത്താക്കി.ക്യാപ്റ്റൻ അയാൻ അഫ്സൽ ഖാനാണ് യുഎഇയുടെ ഹീറോ.ബാറ്റ് കൊണ്ട് അർദ്ധ സെഞ്ച്വറി നേടിയ ശേഷം 10 ഓവറിൽ 31 റൺസ് മാത്രമാണ് വഴങ്ങിയത്.യുഎഇ ക്കായി ഓപ്പണർ ആര്യാൻഷ് ശർമയ 70 പന്തിൽ 46 റൺസ് നേടി.
യുഎഇ: 47.5 ഓവറിൽ 193 ഓൾഔട്ട് (അയാൻ ഖാൻ 55, ആര്യാൻഷ് ശർമ 46, ഏതൻ ഡിസൂസ 37; ഉബൈദ് ഷാ 4/44). പാക്കിസ്ഥാൻ :49.3 ഓവറിൽ 182 ഓൾ ഔട്ട് (സാദ് ബെയ്ഗ് 50, അസാൻ അവൈസ്; 41; അയ്മൻ അഹമ്മദ് 2/18, ഹാർദിക് പൈ 2/35)