ഹൈദെരാബാദിനെതിരെ 206-ലധികം സ്ട്രൈക്ക് റേറ്റിൽ 60 റൺസ് നേടി വിമർശകരുടെ വായയടപ്പിച്ച് വെങ്കിടേഷ് അയ്യർ | Venkatesh Iyer

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ഈഡൻ ഗാർഡൻസിൽ സൺ‌റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 206.89 സ്ട്രൈക്ക് റേറ്റ് നേടിയ വെങ്കിടേഷ് അയ്യർ വിമര്ശകരുടെ വായയടപ്പിക്കുന്ന പ്രകടടനമാണ് പുറത്തെടുത്തത്. ₹23.75 കോടി ചിലവാക്കിയാണ് കൊൽക്കത്ത താരത്തെ ടീമിലെത്തിച്ചത്.

2025 ലെ ഐ‌പി‌എല്ലിലെ ആദ്യ രണ്ട് ഇന്നിംഗ്‌സുകളിലും പരാജയപ്പെട്ടതിനാൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെ‌കെ‌ആർ) ഓൾ‌റൗണ്ടറുടെ മേൽ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരുന്നു.ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്ക് ശേഷം ബാറ്റിംഗിനിറങ്ങിയ വെങ്കിടേഷ് അയ്യർ തുടക്കത്തിൽ പതുക്കെയാണ് തുടങ്ങിയത്, ആദ്യ 10 പന്തുകളിൽ 11 റൺസ് നേടി. മുഹമ്മദ് ഷാമി എറിഞ്ഞ 16-ാം ഓവറിലാണ് കെ‌കെ‌ആർ വൈസ് ക്യാപ്റ്റൻ പുറത്തായത്.19-ാം ഓവറിൽ സൺറൈസേഴ്‌സ് നായകൻ പാറ്റ് കമ്മിൻസിനെതിരെ രണ്ട് ഫോറുകളും രണ്ട് സിക്‌സറുകളും പറത്തി അദ്ദേഹം വളരെ ക്രൂരമായി പെരുമാറി.

ആ ഓവറിൽ കെകെആർ 21 റൺസ് നേടി.ഹർഷൽ പട്ടേലിന്റെ അവസാന ഓവരിൽ ഇടംകൈയ്യൻ ഒരു സിക്‌സറും ഒരു ഫോറും നേടി.പിന്നീട് അനികേത് വർമ്മക്ക് ഡീപ്പിൽ ക്യാച്ച് നൽകി പുറത്തായി.അവസാന 19 പന്തുകളിൽ വെങ്കിടേഷ് അയ്യർ 41 റൺസ് നേടി 29 പന്തിൽ ഏഴ് ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 60 റൺസ് നേടി നിലവിലെ ചാമ്പ്യന്മാരായ ടീമിനെ ആദ്യമായി 200 കടത്തി.പതിമൂന്നാം ഓവറിൽ 106/4 എന്ന നിലയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്കോർ നേടിയപ്പോൾ, വെങ്കിടേഷ് അയ്യറും റിങ്കു സിങ്ങും ചേർന്ന് അഞ്ചാം വിക്കറ്റിൽ 41 പന്തിൽ നിന്ന് 91 റൺസ് നേടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അവസാന അഞ്ച് ഓവറിൽ 75 റൺസ് നേടി 200/6 എന്ന നിലയിലെത്തിച്ചു.

16 റൺസ് മാത്രമുള്ളപ്പോൾ ക്വിന്റൺ ഡി കോക്കിനെയും സുനിൽ നരൈനെയും നഷ്ടമായതോടെ കെകെആറിന് മികച്ച തുടക്കം ലഭിച്ചില്ല. മൂന്നാം വിക്കറ്റിൽ 51 പന്തിൽ നിന്ന് 81 റൺസ് നേടിയ കൂട്ടുകെട്ടിലൂടെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും അങ്ക്രിഷ് രഘുവംശിയും കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.രഹാനെ 38 റൺസിന് പുറത്തായപ്പോൾ, ഈ സീസണിലെ തന്റെ രണ്ടാമത്തെ ഐപിഎൽ അർദ്ധസെഞ്ച്വറിക്ക് ശേഷം രഘുവംശി പുറത്തായി.