പാറപോലെ ഉറച്ച് നിന്ന് ഡാനിഷ് മാലെവാറും കരുൺ നായരും ,രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ദിനം മികച്ച നിലയിൽ അവസാനിപ്പിച്ച് വിദർഭ |Ranji Trophy

രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ദിനം മികച്ച നിലയിൽ അവസാനിപ്പിച്ച് വിദർഭ. ഒന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ വിദർഭ 4 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടിയിട്ടുണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 24 എന്ന നിലയിൽ തകർന്ന് വിദര്ഭയെ ഡാനിഷ് മാലേവാർ നേടിയ സെഞ്ചുറിയാണ് കരകയറ്റിയത്.ഡാനിഷ് മാലേവാർ- കരുൺ നായർ സഖ്യം നാലാം വിക്കറ്റിൽ 215 റൺസ് കൂട്ടിച്ചേർത്തു. 188 പന്തിൽ നിന്നും 88 റൺസ് നേടിയ കരുൺ നായർ റൺ ഔട്ടായി .138 റൺസുമായി മാലേവാർ പുറത്താവാതെ നിൽക്കുന്നുണ്ട് കേരളത്തിനായി നിധീഷ് രണ്ടു വിക്കറ്റ് നേടി.

രണ്ടാം പന്തില്‍ വിദര്‍ഭ ഓപ്പണര്‍ പാര്‍ഥ് രേഖാഡെയെ (0) കേരളത്തിന്റെ എം ഡി നീധീഷ് പുറത്താക്കി.പാര്‍ഥിനെ നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. ഡിആര്‍എസിലൂടെയാണ് കേരളം വിക്കറ്റ് സ്വന്തമാക്കിയത്. വിദര്‍ഭ സ്‌കോര്‍ 11 ലെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ദര്‍ശന്‍ നല്‍കണ്ഡെയും പുറത്തായി. നിധീഷിന്റെ പന്തില്‍ ബേസില്‍ തമ്പി പിടിച്ചാണ് ദര്‍ശന്‍ പുറത്തായത്.

സ്കോർ 24 ആയപ്പോൾ വിദർഭക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി.ധ്രുവ് ഷോറെയെ യുവ പേസ് ബോളർ ഏദൻ ആപ്പിൾ ടോം പുറത്താക്കി.13–ാം ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉജ്വല ക്യാച്ചിൽ പുറത്താകുമ്പോൾ, 35 പന്തിൽ മൂന്നു ഫോറുകളോടെ 16 റൺസായിരുന്നു ധ്രുവ് ഷോറെയു നേടിയത. നാലാം വിക്കറ്റിൽ ചേർന്ന ഡാനിഷ് മാലേവാർ കരുൺ നായർ എന്നിവർ വിദര്ഭയെ വലിയ തകർച്ചയിൽ നിന്നും രക്ഷെപ്പടുകയും ആദ്യ സെഷനിൽ കൂടുതൽ വിക്കറ്റ് പോവാതെ സംരക്ഷിക്കുകയും ചെയ്തു.ലഞ്ചിന്‌ കയറുമ്പോൾ ആ വിദർഭ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലായിരുന്നു . 38 റൺസുമായി ഡാനിഷ് മാലേവാർ 24 റൺസുമായി കരുൺ നായർ എന്നിവരാണ് ക്രീസിൽ ഉണ്ടായിരുന്നത്.

Ads

ലഞ്ചിന്‌ ശേഷം ഇരുതാരങ്ങളും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. വിദർഭ സ്കോർ 100 കടക്കുകയും ഡാനിഷ് മാലേവാർ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. മിക്ചഖ രീതിയിൽ ബാറ്റ് ചെയ്ത ഡാനിഷ് മാലേവാർ മൂന്നക്കത്തിലെത്തുകയും വിദര്ഭയെ മികച്ച നിലയിൽ എത്തിക്കുകയും ചെയ്തു.168 പന്തിൽ 12 ഫോറും രണ്ടു സിക്സും സഹിതമാണ് ഡാനിഷ് സെഞ്ചറി പൂർത്തിയാക്കിയത്. പിരിയാത്ത നാലാം വിക്കറ്റിൽ കരുൺ നായർക്കൊപ്പം സെഞ്ചറി കൂട്ടുകെട്ടു തീർക്കാനും ഡാനിഷിനായി. കരുൺ നായർ അര്ധ സെഞ്ചുറി നേടുകയും വിദർഭ സ്കോർ 200 കടക്കുകയും ചെയ്തു. ഇരു താരങ്ങളും തമ്മിലുള്ള കൂട്ടുകെട്ട് 200 കടക്കുകയും ചെയ്തു. സ്കോർ 235 ആയപ്പോൾ വിദര്ഭക്ക് കരുൺ നായരുടെ വിക്കറ്റു നഷ്ടപ്പെട്ടു. 188 പന്തിൽ നിന്നും 88 റൺസ് നേടിയ കരുൺ നായർ റൺ ഔട്ടായി.