രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിനം വിദര്ഭക്കെതിരെ ശക്തമായി തിരിച്ചുവന്ന് കേരളം . രണ്ടാം ദിവസത്തെ ആദ്യ സെഷൻ അവസാനിക്കുമ്പോൾ വിദർഭ 9 വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് നേടിയിട്ടുണ്ട്. ആദ്യ സെഷനിൽ 5 വിക്കറ്റുകളാണ് കേരളം വീഴ്ത്തിയത് . കേരളത്തിനായി ബാസിൽ ഇന്ന് രണ്ടു വിക്കറ്റ് നേടി.
നാല് വിക്കറ്റ് നഷ്‌ടത്തില്‍ 254 റൺസ് എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച വിദർഭക്ക് സ്കോർ 290 ആയപ്പോൾ ആദ്യ ദിവസത്തെ സെഞ്ച്വറി ഹീറോ ഡാനിഷ് മാലേവറിനെ നഷ്ടമായി.285 പന്ത് നേരിട്ട താരം മൂന്ന് സിക്‌സും 15 ബൗണ്ടറിയും സഹിതം 153 റണ്‍സ് നേടി ബാസിലിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. 100-ാം ഓവറിൽ യഷ് താക്കൂറിനെയും ബാസിൽതന്നെ പുറത്താക്കി.
Basil N P makes an impact !
— KCA (@KCAcricket) February 27, 2025
Grabs 2 wickets, conceding just 42 runs in 19 overs, as we fight on in the Ranji Trophy Final!#ranjitrophy #ranjifinals #keralacricket #kca pic.twitter.com/j2l3ytrSSn
തൊട്ടടുത്ത ഓവറിൽ യഷ് റാത്തോഡിനെ ഏദൻ ആപ്പിളും മടക്കിയതോടെ വിദർഭ ഏഴു വിക്കറ്റ് നഷ്ടത്തിൽ 297 എന്ന നിലയിലായി. പിന്നാലെ വിദര്ഭയുടെ സ്കോർ 300 കടക്കുകയും ചെയ്തു. സ്കോർ 333 ആയപ്പോൾ വിദര്ഭക്ക് എട്ടാം വിക്കറ്റ് നഷ്ടമായി..12 റൺസ് നേടിയ അക്ഷയ് കർനെവാറെ ജലജ സക്സേന പുറത്താക്കി. രണ്ടു റൺസ് കൂട്ടി ചേർക്കുന്നതിന്ത്യയിൽ വിദര്ഭക്ക് ഒന്പതാം വിക്കറ്റും നഷ്ടമായി. 23 റൺസ് നേടിയ അക്ഷയ് വാദ്കരെ ഏദൻ ആപ്പിൾ ടോം പുറത്താക്കി. വിദർഭ വാലറ്റം പിടിച്ചു നിന്നതോടെ സ്കോർ 370 കടന്നു.
മത്സരത്തിൽ മോശം തുടക്കമാണ് വിദര്ഭക്ക് ലഭിച്ചത് .രണ്ടാം പന്തില്‍ വിദര്‍ഭ ഓപ്പണര്‍ പാര്‍ഥ് രേഖാഡെയെ (0) കേരളത്തിന്റെ എം ഡി നീധീഷ് പുറത്താക്കി.പാര്‍ഥിനെ നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. ഡിആര്‍എസിലൂടെയാണ് കേരളം വിക്കറ്റ് സ്വന്തമാക്കിയത്. വിദര്‍ഭ സ്‌കോര്‍ 11 ലെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ദര്‍ശന്‍ നല്‍കണ്ഡെയും പുറത്തായി.
Rohan Kunnummal at it again 🙌
— BCCI Domestic (@BCCIdomestic) February 27, 2025
After the brilliant run out of Karun Nair, he pulls off a fantastic catch to dismiss Akshay Karnewar 🔥#RanjiTrophy | @IDFCFIRSTBank | #Final
Scorecard ▶️ https://t.co/up5GVaflpp pic.twitter.com/RG0K3Jcmax
നിധീഷിന്റെ പന്തില്‍ ബേസില്‍ തമ്പി പിടിച്ചാണ് ദര്‍ശന്‍ പുറത്തായത്.സ്കോർ 24 ആയപ്പോൾ വിദർഭക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി.ധ്രുവ് ഷോറെയെ യുവ പേസ് ബോളർ ഏദൻ ആപ്പിൾ ടോം പുറത്താക്കി.13–ാം ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉജ്വല ക്യാച്ചിൽ പുറത്താകുമ്പോൾ, 35 പന്തിൽ മൂന്നു ഫോറുകളോടെ 16 റൺസായിരുന്നു ധ്രുവ് ഷോറെയു നേടിയത. നാലാം വിക്കറ്റിൽ ചേർന്ന ഡാനിഷ് മാലേവാർ കരുൺ നായർ എന്നിവർ വിദര്ഭയെ വലിയ തകർച്ചയിൽ നിന്നും രക്ഷെപ്പടുത്തി. 414 പന്തുകൾ നീണ്ട കൂട്ടുകെട്ട് 215 റൺസാണ് സ്കോർ ബോർഡിൽ എത്തിച്ചത്. സ്കോർ 235 ആയപ്പോൾ വിദര്ഭക്ക് കരുൺ നായരുടെ വിക്കറ്റു നഷ്ടപ്പെട്ടു. 188 പന്തിൽ നിന്നും 88 റൺസ് നേടിയ കരുൺ നായർ റൺ ഔട്ടായി.