രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാം ദിവസം ലഞ്ചിന് കയറുമ്പോൾ ആദ്യം ബാറ്റ് ചെയ്ത വിദർഭ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലാണ്. 38 റൺസുമായി ഡാനിഷ് മാലേവാർ 24 റൺസുമായി കരുൺ നായർ എന്നിവരാണ് ക്രീസിൽ. കേരളത്തിനായി നിധീഷ് രണ്ടു വിക്കറ്റ് നേടി.
രണ്ടാം പന്തില്‍ വിദര്‍ഭ ഓപ്പണര്‍ പാര്‍ഥ് രേഖാഡെയെ (0) കേരളത്തിന്റെ എം ഡി നീധീഷ് പുറത്താക്കി.പാര്‍ഥിനെ നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. ഡിആര്‍എസിലൂടെയാണ് കേരളം വിക്കറ്റ് സ്വന്തമാക്കിയത്. വിദര്‍ഭ സ്കോര്‍ 11 ലെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ദര്ശന് നല്‍കണ്ഡെയും പുറത്തായി. നിധീഷിന്റെ പന്തില്‍ ബേസില്‍ തമ്പി പിടിച്ചാണ് ദര്ശന് പുറത്തായത്. സ്കോർ 24 ആയപ്പോൾ വിദർഭക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി.ധ്രുവ് ഷോറെയെ യുവ പേസ് ബോളർ ഏദൻ ആപ്പിൾ ടോം പുറത്താക്കി.13–ാം ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉജ്വല ക്യാച്ചിൽ പുറത്താകുമ്പോൾ, 35 പന്തിൽ മൂന്നു ഫോറുകളോടെ 16 റൺസായിരുന്നു ധ്രുവ് ഷോറെയു നേടിയത. നാലാം വിക്കറ്റിൽ ചേർന്ന ഡാനിഷ് മാലേവാർ കരുൺ നായർ എന്നിവർ വിദര്‍ഭയെ വലിയ തകർച്ചയിൽ നിന്നും രക്ഷെപ്പടുകയും ആദ്യ സെഷനിൽ കൂടുതൽ വിക്കറ്റ് പോവാതെ സംരക്ഷിക്കുകയും ചെയ്തു.
വിദര്‍ഭയ്ക്കെതിരേ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമി കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. വരുണ്‍ നായനാര്‍ക്ക് പകരം ഫാസ്റ്റ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോം ഇടംനേടി.കേരളം (പ്ലേയിങ് ഇലവന്): അക്ഷയ് ചന്ദ്രന്, രോഹന് കുന്നുമ്മല്‍, സച്ചിന് ബേബി (ക്യാപ്റ്റന്‍), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്, സല്മാന് നിസാര്‍, അഹമ്മദ് ഇമ്രാന്, ഏദന്‍ ആപ്പിള്‍ ടോം, ആദിത്യ സര്‍വതെ, എം.ഡി നിധീഷ്, എന്‍. ബേസില്‍.
വിദർഭ: ധ്രുവ് ഷോറെ, പാർഥ് രേഖഡെ, ഡാനിഷ് മാലേവാർ, കരുൺ നായർ, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കർ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), അക്ഷയ് കർനേവാർ, ഹർഷ് ദുബെ, നചികേത് ഭൂട്ടെ, ദർശൻ നൽകാണ്ഡെ, യാഷ് താക്കൂർ