അഭിമാനത്തോടെ കേരളം , രഞ്ജി ട്രോഫി സ്വന്തമാക്കി വിദർഭ | Ranji Trophy

നാഗ്പൂരിലെ ജാംതയിലുള്ള വിസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ സമനില നേടി കിരീടം സ്വന്തമാക്കിയിരിക്കുകയാണ് വിദർഭ. വിദര്ഭയുടെ മൂന്നാം രഞ്ജി കിരീടമാണിത്, കേരളം ആദ്യമായാണ് ഫൈനൽ കളിക്കുന്നത്.2017-18 സീസണിൽ വിദർഭ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. ഫൈസ് ഫസലിന്റെ നേതൃത്വത്തിലുള്ള ടീം ഡൽഹിയെ പരാജയപ്പെടുത്തി, അടുത്ത സീസണിൽ സൗരാഷ്ട്രയെ പരാജയപ്പെടുത്തി കിരീടം നിലനിർത്തി.2001 മുതൽ, മുംബൈ (രണ്ടുതവണ), രാജസ്ഥാൻ, കർണാടക, വിദർഭ എന്നിവ മാത്രമാണ് തുടർച്ചയായ വർഷങ്ങളിൽ കിരീടം നേടിയിട്ടുള്ളത്.

അവസാന ദിവസം കളി പുനരാരംഭിച്ചപ്പോൾ വിദർഭ 249/4 എന്ന നിലയിലായിരുന്നു. ഉച്ചഭക്ഷണത്തിന് മുമ്പുള്ള സെഷനിൽ ആതിഥേയർക്ക് ചെറിയ ചില തടസ്സങ്ങൾ നേരിട്ടു, അവിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. എന്നാൽ പതുക്കെയും സ്ഥിരതയോടെയും അവർ സ്കോർബോർഡ് നിലനിർത്തി, കളി കേരളത്തിൽ നിന്ന് അകറ്റി.

നാല് വിക്കറ്റിന് 249 റണ്‍സെന്ന ശക്തമായ നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച വിദര്ഭക്ക് സ്കോർ 259 ആയപ്പപ്പോൾ കരുൺ നായരേ നഷ്ടമായി. 295 പന്തിൽ നിന്നും 135 റൺസ് നേടിയ കരുൺ നായരേ ആദ്ത്യ സർവാതെ പുറത്താക്കി. പിന്നാലെ വിദര്ഭയുടെ ലീഡ് 300 കടക്കുകയും ചെയ്തു. സ്കോർ 279 ൽവെച്ച് 4 റൺസ് നേടിയ ഹരീഷ് ദുബൈയുടെ വിക്കറ്റ് ഈഡൻ ആപ്പിൾ ടോം സ്വന്തമാക്കി. പിന്നാലെ 25 റൺസ് നേടിയ അക്ഷയ് വാദ്കർ പുറത്തായി. ആദിത്യ സർവാതെയുടെ പന്തിൽ ക്ലീൻ ബൗൾഡായി.

Ads

വിദര്ഭയുടെ 300 കടക്കുകയും ചെയ്തു. കേരളത്തിന്റെ പ്രതീക്ഷകൾ ഇല്ലാതായികൊണ്ട് വിദര്ഭയുടെ ലീഡ് 350 കടക്കുകയും ചെയ്തു.ഉച്ചഭക്ഷണത്തിന് ശേഷം, ബേസിൽ കർണേവാറിനെ പുറത്താക്കി.സർവാതെ നാചികേത് ഭൂട്ടെയെ (3) എൽബിഡബ്ല്യു ആയി പുറത്താക്കി.ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെന്ന നിലയിൽ വിദർഭ മത്സരം അവസാനിപ്പിച്ച്.

.68 വർഷത്തെ രഞ്ജി ചരിത്രത്തിൽ ഒരിക്കലും സെമിഫൈനൽ കടക്കാത്ത കേരളം ഫൈനലിലേക്ക് മുന്നേറിയിരുന്നു. ജമ്മു & കശ്മീരിനെതിരായ ക്വാർട്ടർ ഫൈനലിൽ 1 റൺസിന്റെ ലീഡും ഗുജറാത്തിനെതിരെയുള്ള സെമിഫൈനലിൽ 2 റൺസിന്റെ ലീഡുമാണ് സ്വപ്നതുല്യമായ ഫൈനൽ സാധ്യമാക്കിയത്.

സ്കോറുകൾ: വിദർഭ 143.5 ഓവറിൽ 379 & 375/9 (കരുൺ നായർ 135, ഡാനിഷ് മാലേവാർ 73, ദർശൻ നൽകണ്ടെ 51 നോട്ടൗട്ട്, അക്ഷയ് കർണേവാർ 30, ആദിത്യ സർവാതെ 4/96) കേരളം 342