വിജയ് ഹസാരെ ട്രോഫി ദേശീയ ഏകദിന ചാമ്പ്യൻഷിപ്പിൽ പുതുച്ചേരിയെ ആറ് വിക്കറ്റിന് തകർത്ത് കേരളം ആറ് കളികളിൽ നിന്ന് അഞ്ചാം ജയം നേടി. ആദ്യ ബാറ്റ് ചെയ്ത പുതുച്ചേരിയെ 116 റൺസിന് പുറത്താക്കാൻ കേരള ബൗളർമാർക്ക് കഴിഞ്ഞു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 19.5 ഓവറിൽ ലക്‌ഷ്യം മറികടന്നു.
ക്യാപ്റ്റൻ സഞ്ജു സാംസണും (പുറത്താകാതെ 35) സച്ചിൻ ബേബിയും (25 നോട്ടൗട്ട്) മികച്ച പ്രകടനം പുറത്തെടുത്തു.13 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഞ്ജു അടിച്ചുകൂട്ടി.കേരള ടീമിനായി പേസർ ബേസിൽ തമ്പി രണ്ട് വിക്കെറ്റ് വീഴ്ത്തി തുടക്കം ഭംഗിയാക്കി. ശേഷം ബോൾ ചെയ്യാൻ എത്തിയ അഖിൻ സത്താർ ഒന്നും അഖിൽ സ്കറിയ മൂന്നും വിക്കെറ്റ് വീഴ്ത്തി. വെറും 3.2 ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിജിമോൻ ജോസഫ് പ്രകടനവും ശ്രദ്ധേയമായി.
പിന്നാലെ ബാറ്റിംഗ് ആരംഭിച്ച കേരള ടീമിനായി രോഹൻ കുന്നുമ്മൽ 21 റൺസ് അതിവേഗം നേടി.സച്ചിൻ ബേബി 25 റൺസ് അടിച്ചപ്പോൾ വിഷ്ണു വിനോദ് 22 റൺസ് നേടി. എന്നാൽ ആറാം നമ്പറിൽ എത്തിയ നായകൻ സഞ്ജു വി സാംസൺ എല്ലാവരെയും ഞെട്ടിച്ചു.ടി :20 ശൈലിയിലാണ് സഞ്ജു സാംസൺ ബാറ്റ് വീശിയത്.വെറും 13 ബോളിൽ നാല് ഫോറും മൂന്ന് സിക്സ് അടക്കം 35 റൺസുമായി ടീമിനെ സഞ്ജു ജയത്തിലേക്ക് എത്തിച്ചു. സഞ്ജു മാസ്സ് ഇനിങ്സ് കേരള ക്യാമ്പിൽ ആവേശമായി.20 പോയിന്റുള്ള കേരളം ചൊവ്വാഴ്ച ഗ്രൂപ്പ് എയിലെ തങ്ങളുടെ അവസാന മത്സരത്തിൽ റെയിൽവേസിനെ നേരിടും.
Skipper #SanjuSamson cameo in Vijay Hazare Trophy…!! Quickfire innings of 35* (13) batting at no:6 while successfully chasing..Included 3 sixes & 4 boundaries..
— Amal Sudhakaran (@amal_sachinism) December 3, 2023
His last ODI innings: 51 in 41 balls (4 sixes & 2 fours)
His last T20I innings: 40 in 26 balls (1 six & 5 fours) pic.twitter.com/UTX64ZVtSD
ബേസിൽ തമ്പി, അഖിൽ സ്കറിയ, അഖിൻ സത്താർ എന്നിവരടങ്ങുന്ന ത്രയത്തിന്റെ മികച്ച പ്രകടനമാണ് ആദ്യം ബൗൾ ചെയ്യാനുള്ള സഞ്ജുവിന്റെ തീരുമാനം ശരിവച്ചത്. മത്സരത്തിന്റെ രണ്ടാം ഓവറിൽ ഓപ്പണർ കെ ബി അരുൺ കാർത്തിക്കിനെ അഖിൻ മടക്കി അയച്ചു.ഓപ്പണർ ആകാശ് കാർഗവെയും (25) പരമേശ്വരൻ ശിവരാമനും (10) രണ്ടാം വിക്കറ്റിൽ 27 റൺസ് കൂട്ടിച്ചേർത്തെങ്കിലും 14–ാം ഓവറിൽ പുതുച്ചേരി 58/6 എന്ന നിലയിൽ തകർന്നു.പുതുച്ചേരി ക്യാപ്റ്റനും മുൻ കേരള താരവുമായ ഫാബിദ് ഫാറൂഖിന്റെ (44) ഒറ്റയാൾ പോരാട്ടമാണ് അവരെ 100 റൺസ് കടത്തിയത്. 49 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തിയാണ് ഫാബിദ് പുറത്തായത്.
സ്കോറുകൾ: പുതുച്ചേരി 32.2 ഓവറിൽ 116 (ഫാബിദ് ഫാറൂഖ് 44; സിജോമോൻ ജോസഫ് 3/2, അഖിൽ സ്കറിയ 3/15, ബേസിൽ തമ്പി 2/39) കേരളം 19.5 ഓവറിൽ 121/4 ന് തോറ്റു (സഞ്ജു സാംസൺ 35 നോട്ടൗട്ട്/ അരവിന്ദ്; 61).