വിജയ് ഹസാരെ ട്രോഫിയിൽ ക്വാർട്ടർ ഫൈനലിൽ കേരളത്തിന് ദയനീയ തോൽവി. 200 റൺസിന്റെ കൂറ്റൻ ജയമാണ് രാജസ്ഥാൻ നേടിയത്. സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോയ സാഹചര്യത്തില്‍ രോഹന് കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. രാജസ്ഥാൻ ഉയർത്തിയ
268 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന കേരളം റൺസിന് എല്ലാവരും പുറത്തായി.
കേരള നിരയിൽ ആർക്കും പിടിച്ചു നില്ക്കാൻ സാധിച്ചില്ല. 10 ഓവറിൽ 30 റൺസ് നേടുന്നതിനിടയിൽ കേരളത്തിന്റെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു.വിഷ്ണു വിനോദ് റിട്ടയേർഡ് ഹർട്ട് ആവുകയും ചെയ്തു 50 റൺസ് എടുക്കുമ്പോഴേക്കും കേരളത്തിന് എട്ടു വിക്കറ്റുകൾ നഷ്ടപ്പെട്ടു.28 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറർ.രണ്ടു കേരള താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. രാജസ്ഥാന് വേണ്ടി അറഫാത്ത് ഖാൻ 3 വിക്കറ്റും അനികേത് ചൗദരി വിക്കറ്റും 4 നേടി.ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റും നേടി.
ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാൻ മഹിപാൽ ലോംറോറിന്റെ സെഞ്ചുറിയുടെ മികവിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 267 റൺസാണ് നേടിയത്.മഹിപാൽ ലോംറോറിന്റെ പുറത്താകാതെ 122 റൺസും വിക്കറ്റ് കീപ്പർ ബാറ്റർ കുനാൽ സിംഗ് റാത്തോഡിന്റെ മികച്ച ഫിഫ്റ്റിയുമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.52 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 66 റൺസാണ് റാത്തോഡ് അടിച്ചുകൂട്ടിയത്.ലിസ്റ്റ് എ ക്രിക്കറ്റിൽ ലോംറോർ തന്റെ രണ്ടാം സെഞ്ച്വറി തികച്ചു.
114 പന്തിൽ ആറ് ഫോറുകളും സിക്സറുകളും സഹിതം 122 റൺസുമായി പുറത്താവാതെ നിന്നു.45-ാം ഓവറിൽ റാത്തോഡ് പേസർ അഖിൻ സത്താറിന് മുന്നിൽ വീണപ്പോൾ, രാജസ്ഥാന്റെ മുന്നേറ്റം മന്ദഗതിയിലായി.അഖിൻ എറിഞ്ഞ അവസാന ഓവറിൽ ലോമോറർ 18 റൺസ് എടുത്ത് രാജസ്ഥാന് മാന്യമായ സ്കോർ നേടിക്കൊടുത്തു.അഖിന് സത്താര്‍ കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പിക്ക് രണ്ട് വിക്കറ്റുണ്ട്.