വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനെതിരെ സഞ്ജു സാംസൺ സെൻസേഷണൽ ഇന്നിംഗ്സ് കളിച്ചെങ്കിലും കേരളത്തിന് വിജയം നേടാൻ സാധിച്ചില്ല.139 പന്തിൽ 128 റൺസ് നേടിയ കേരള ക്യാപ്റ്റൻ ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ രണ്ടാം സെഞ്ചുറി നേടി. എന്നാൽ വിജയം നേടാൻ അദ്ദേഹത്തിന്റെ സെഞ്ച്വറി പര്യാപ്തമായിരുന്നില്ല. കാരണം കേരളം അവരുടെ 50 ഓവറിൽ 237/8 എന്ന നിലയിൽ ഒതുങ്ങി ,18 റൺസിന് പരാജയം സമ്മതിച്ചു.
റയിൽവെയ്‌സിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നില നിർത്തി.ഗ്രൂപ്പ് എ യിൽ ഏഴിൽ അഞ്ചും ജയിച്ച കേരളം 20 പോയിന്റുമായി ഒന്നാമതാണ്. രണ്ടാമതുള്ള മുംബൈക്ക് 20 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് കൂടുതലുള്ള കേരളം തന്നെയാണ് പട്ടികയിൽ മുന്നിൽ.ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുന്ന മുംബൈ നേരിട്ട് ക്വാർട്ടറിൽ പ്രവേശിച്ചെങ്കിലും കേരളത്തിന് ഒരു പ്രീ ക്വാർട്ടർ മത്സരം കൂടി ജയിച്ചാലെ ക്വാർട്ടറിലെത്താൻ പറ്റൂ. നേർക്കുനേർ പോരാട്ടത്തിൽ മുംബൈയോടു കേരളം തോറ്റതാണ് തിരിച്ചടിയായത്.
നവംബർ ഒൻപതിനു നടക്കുന്ന മത്സരത്തിൽ മഹാരാഷ്ട്രയാണു കേരളത്തിന്റെ എതിരാളികൾ. പ്രീക്വാർട്ടർ വിജയിച്ചാൽ ക്വാർട്ടര്‍ ഫൈനലിൽ രാജസ്ഥാനെയാണ് കേരളം നേരിടേണ്ടിവരിക.എന്നാല്‍ നോക്കൗട്ട് മല്‍സരങ്ങളിലേക്ക് എത്തുമ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസൺ കേരളത്തിനായി കളിക്കാൻ ഉണ്ടാവില്ല.ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിൽ ഉൾപ്പെട്ടതാണ് സഞ്ജുവിന് മത്സരങ്ങൾ നഷ്ടപെടൻ കാരണം. ആദ്യം ട്വന്റി-20യാണെങ്കിലും ഏകദിന ടീം അടുത്ത ദിവസങ്ങളിൽ സൗ ആഫ്രിക്കയിലേക്ക് പുറപ്പെടാൻ സാധ്യതയുണ്ട്.സഞ്ജുവിന്റെ അഭാവം കേരളത്തിന് വലിയ തിരിച്ചടിയാവാൻ സാധ്യതയുണ്ട്.
Started off slow but scored a fine 128 against the Railways 😎 #SanjuSamson | #CricketTwitter pic.twitter.com/iaboQjRaUv
— Cricket.com (@weRcricket) December 5, 2023
2023ലെ വിജയ് ഹസാരെ ട്രോഫിയിൽ സാംസണിന്റെ ശരാശരി 52.80 ആണ്. കേരളത്തിനായി മികച്ച പ്രകടനമാണ് സാംസൺ കാഴ്ചവെച്ചത്. ആറ് ഇന്നിംഗ്സുകളിൽ നിന്ന് 52.80 ശരാശരിയിൽ 264 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്, ഒരു സെഞ്ച്വറിയും ഫിഫ്‌റ്റിയും നേടിയിട്ടുണ്ട്.തന്റെ 124-ാം ലിസ്റ്റ് എ മത്സരം കളിക്കുന്ന 29-കാരൻ 33.38 ശരാശരിയിൽ 3,338 റൺസ് നേടിയിട്ടുണ്ട്.ഈ ഫോർമാറ്റിൽ രണ്ട് സെഞ്ചുറികളും 16 അർധസെഞ്ചുറികളും അദ്ദേഹത്തിനുണ്ട്.
Till 40th over Sanju Samson scored only 1 six and 2 boundaries from the 110 balls be faced. Next 28 balls 6 boundaries and 5 sixes. He was the Perfect no 6 we wanted in our ODI world Cup team. Showing favouritism for Surya was not Sanju's loss it turned out to be India's loss pic.twitter.com/OMlTYmOt4c
— P V നാരായണൻ (@EnteKurippukal) December 5, 2023
2019ലെ വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്‌ക്കെതിരെ നേടിയ 212* റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോർ.ഇന്ത്യക്കായി 13 ഏകദിനങ്ങളിൽ 55.71 ശരാശരിയിൽ 390 റൺസ് നേടിയ സാംസൺ. മൂന്ന് അർധസെഞ്ചുറികൾ അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്.