ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ സെഞ്ചുറി തന്നെയാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തിൽ ഒരുപാട് കടമ്പകൾ കടന്നായിരുന്നു വിരാട് ഈ അത്ഭുത സെഞ്ചുറി നേടിയത്. മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 5 റൺസ് ആവശ്യമായ സമയത്ത് കോഹ്ലിയ്ക്ക് സെഞ്ച്വറിക്കായി വേണ്ടിയിരുന്നത് 6 റൺസ് ആണ്.
കണക്കുകൂട്ടലിലെ ചെറിയ പിഴവുകൾ പോലും വിരാട്ടിനെ പിന്നിലേക്കടിച്ചേക്കാം. മുൻപ് ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ കെ എൽ രാഹുലിനും സമാനമായ സാഹചര്യം വരികയുണ്ടായി. എന്നാൽ വിരാട് എന്ന സൂപ്പർതാരത്തിന്റെ പരിചയസമ്പന്നതയാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.മത്സരത്തിൽ കൃത്യമായ കണക്കു കൂട്ടലുകളോടെയാണ് വിരാട് അവസാന നിമിഷങ്ങളിൽ ബാറ്റ് ചെയ്തത്. കോഹ്ലി പരമാവധി സിംഗിളുകൾ ഒഴിവാക്കുകയും, ഡബിളുകൾക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല അവസാന ബോളിലൊഴികെ കോഹ്ലി സിംഗിളുകൾ നേടിയിരുന്നില്ല. ഇങ്ങനെ പതിയെ സ്കോർ കണ്ടെത്താനാണ് വിരാട് ശ്രമിച്ചത്. അവസാന നിമിഷം ഇന്ത്യയ്ക്കു വേണ്ടിയിരുന്നത് 2 റൺസ് ആണ്. വിരാടിന് സെഞ്ചുറിക്ക് വേണ്ടിയിരുന്നത് 3 റൺസും. ഈ സമയത്ത് ബംഗ്ലാദേശിന്റെ ബോളർ നസ്സും അഹമ്മദ് ഒരു വൈഡ് എറിയുകയുണ്ടായി. എന്നാൽ അമ്പയർ അത് കൃത്യമായി കണ്ടെത്തുകയും വൈഡ് അനുവദിക്കാതിരിക്കുകയും ചെയ്തു.
KL Rahul said, "I denied single to Virat Kohli, he said it would be bad if you won't take singles, people will think I'm playing for personal milestone. But I said we are comfortably winning, you complete your century". pic.twitter.com/U1av1ID6x7
— Mufaddal Vohra (@mufaddal_vohra) October 19, 2023
ഒരു ചതിയിലൂടെ വിരാട്ടിന്റെ സെഞ്ച്വറി തടയാനുള്ള ബംഗ്ലാദേശ് തന്ത്രമായിരുന്നു ഇത്. എന്നാൽ ഇത് കൃത്യമായി മനസ്സിലാക്കിയ അമ്പയർ വളരെ നാടകീയമായ രീതിയിലാണ് പ്രതികരിച്ചത്. ശേഷം ഓവറിലെ മൂന്നാം പന്തിൽ ഒരു തകർപ്പൻ സിക്സർ നേടി വിരാട് കോഹ്ലി തന്റെ 48ആം ഏകദിന സെഞ്ചുറി പൂർത്തീകരിക്കുകയാണ് ഉണ്ടായത്. എന്തുകൊണ്ടും ഇന്ത്യയ്ക്ക് അഭിമാനിക്കാൻ സാധിക്കുന്ന പ്രകടനമാണ് മത്സരത്തിൽ വിരാട് കാഴ്ച വച്ചിരിക്കുന്നത്. 97 പന്തുകളിൽ 6 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടെയായിരുന്നു വിരാട്ടിന്റെ ഈ തകർപ്പൻ സെഞ്ച്വറി.