വിരാട് കോലിയും പുറത്ത് , സിഡ്‌നി ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച | India | Australia

സിഡ്‌നി ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായിരിക്കുകയാണ്. ശക്തമായ ഓസ്‌ട്രേലിയൻ ബൗളിംഗിനെതിരെ ഇന്ത്യൻ ബാറ്റർമാർ പിടിച്ചു നില്ക്കാൻ പാടുപെട്ടു. യശസ്വി ജയ്‌സ്വാൾ , കെഎൽരാഹുൽ , ഗിൽ , വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യക്ക് നഷ്ടമായത്. ആദ്യ സെഷനിൽ ഇന്ത്യക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു .

ലഞ്ചിന്‌ ശേഷം വിരാട് കോലിയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഓഫ് സ്റ്റമ്പിന് പുറത്തെ പന്തിൽ ബാറ്റ് വെച്ച കോലിയെ സ്ലിപ്പിൽ പിടിച്ചു പുറത്താക്കി. അഞ്ചാം ഓവറിൽ സ്‌കോര്‍ 11ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്‌കോര്‍ 17 ലെത്തിയപ്പോള്‍ ബോളണ്ടിന്റെ പന്തില്‍ ബ്യൂ വെബ്സ്റ്റര്‍ പിടിച്ചാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്.

രോഹിത് ശര്‍മ്മയ്ക്ക് പകരം ടീമിലെത്തിയ ഗില്‍ 20 റണ്‍സെടുത്ത് പുറത്തായി. 64 പന്തില്‍ 20 റണ്‍സെടുത്ത ഗില്ലിനെ ലിയോണ്‍ ആണ് പുറത്താക്കിത്.നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തുപോവേണ്ടതായിരുന്നു എന്നാൽ സ്റ്റീവ് സ്മിത്ത് എടുത്ത ക്യാച്ച് ഗൗണ്ടിൽ തട്ടിയാൽ തേർഡ് അമ്പയർ ഔട്ട് അനുവദിച്ചില്ല. എന്നാൽ സ്കോർ 72 ആയപ്പോൾ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. 17 റൺസ് നേടിയ കോലിയെ ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിൽ വെബ്സ്റ്റര്‍ പിടിച്ചു പുറത്താക്കി.

മോശം ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ജസ്പ്രിത് ബുമ്ര നായകനായി തിരിച്ചെത്തി. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും കളിക്കും. ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്റര്‍ അരങ്ങേറ്റം കുറിച്ചു.

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

Rate this post