വീണ്ടും നിരാശപ്പെടുത്തി വിരാട് കോലിയും രോഹിത് ശർമയും , മുംബൈ ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്കോ ? | India | New Zealand

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മോശം ഫോം തുടരുന്ന കാഴചയാണ്‌ വാങ്കഡെ സ്റ്റേഡിയത്തിലെ ഹോം ഗ്രൗണ്ടിൽ കാണാൻ സാധിച്ചത്. കിവീസിനെതിരെ 147 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡിൽ 13 റൺസ് എടുക്കുന്നതിനിടയിൽ നായകൻ രോഹിത് ശർമയെ നഷ്ടപ്പെട്ടു. 11 പന്തിൽ നിന്നും രണ്ടു ബൗണ്ടറിയടക്കം 11 റൺസ് നേടിയ താരത്തെ മാറ്റ് ഹെൻറി പുറത്താക്കി.

സ്കോർ 16 ലെത്തിയപ്പിൽ മൂന്നാമനായി ഇറങ്ങിയ ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി. അജാസ് പട്ടേലിന്റെ പന്തിൽ ഗില്ലിന്റെ കുറ്റി തെറിച്ചു. ഒരു റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. രണ്ടു റൺസ് കൂടി കൂട്ടി ചേർക്കുന്നതിനിടയിൽ ഇന്ത്യക്ക് വിരാട് കോലിയെയും നഷ്ടമായി. ഒരു റൺ നേടിയ കോലിയെ അജാസ് പട്ടേലിന്റെ പന്തിൽ ഡാരിൽ മിച്ചൽ പിടിച്ചു പുറത്താക്കി.സ്കോർ 28 എത്തിയപ്പോൾ 5 റൺസ് നേടിയ ജയ്‌സ്വാളിനെയും ഇന്ത്യക്ക് നഷ്ടമായി. ഗ്ലെൻ ഫിലിപ്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള പരമ്പരയിൽ ഫോം കണ്ടെത്താൻ രോഹിത് വിഷമിക്കുകയാണ്. കഴിഞ്ഞ രണ്ടു ഇന്നിങ്സിലും മാറ്റ് ഹെൻറിയാണ് രോഹിതിനെ പുറത്താക്കിയത്.

3 ടെസ്റ്റുകളിൽ 6 ഇന്നിങ്‌സുകളിൽ നിന്നായി91 റൺസ് മാത്രമാണ് നേടിയത്.ബംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. ഈ ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ 16 പന്തുകൾ നേരിട്ട രോഹിത് ശർമ്മയ്ക്ക് 2 റൺസ് മാത്രമാണ് നേടാനായത്.രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യൻ ക്യാപ്റ്റൻ അർധസെഞ്ചുറി നേടിയിരുന്നു. 63 പന്തുകൾ നേരിട്ട ഹിറ്റ്മാൻ 52 റൺസെടുത്തു.രണ്ടാം മത്സരം പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് നടന്നത്. ഈ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സിൽ 9 പന്തുകൾ നേരിട്ട അദ്ദേഹത്തിന് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല. രണ്ടാം ഇന്നിംഗ്‌സിൽ 16 പന്തിൽ 8 റൺസാണ് ഹിറ്റ്മാൻ നേടിയത്.പ്രതീക്ഷിച്ചത് പോലെ, മോശം ഫോമിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ അദ്ദേഹം ആക്ഷേപിക്കപ്പെട്ടു. റോഡ് പോലെയുള്ള പിച്ചുള്ള ബാറ്റ്‌സ്മാൻ എന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് വിദഗ്ധർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.ദുഷ്‌കരമായ പിച്ചുകളിൽ കളിക്കാൻ രോഹിത് ശർമയ്ക്ക് കഴിയില്ലെന്നും പരന്ന പിച്ചുകളിൽ മാത്രമേ രോഹിത് ശർമയ്‌ക്ക് റൺസ് സ്‌കോർ ചെയ്യാനാകൂവെന്നും പലരും അഭിപ്രായപ്പെട്ടു.അവസാന 9 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ രോഹിത് ശർമ്മ മോശം അവസ്ഥയിലാണ്.

ഇക്കാലയളവിൽ ഒരു അർധസെഞ്ചുറി മാത്രമാണ് താരത്തിന് നേടാനായത്, 6 തവണ ഇരട്ട സംഖ്യ തൊടാനായില്ല. രോഹിത് ശർമ്മ ഈ വർഷം ടെസ്റ്റിൽ 11 തവണ 20-ൽ താഴെ സ്കോറുകൾക്ക് പുറത്തായി.ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ 70 റൺസ് നേടിയതൊഴിച്ചാൽ ഈ പരമ്പരയിൽ കോഹ്‌ലിക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. കോലിയും രോഹിതും റൺസ് കണ്ടെത്താൻ വിഷമിക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.

Rate this post