ടി20 ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി വിരാട് കോലി.ഐപിഎൽ 2024ലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആറു റൺസ് നേടിയതോടെ ടി20 ക്രിക്കറ്റിൽ 12000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി കോഹ്‌ലി മാറിയിരിക്കുകയാണ്. ഗെയിമിൻ്റെ ഏഴാം ഓവറിൽ ലെഗ് സൈഡിൽ സ്‌ക്വയറിനു പിന്നിൽ രവീന്ദ്ര ജഡേജയുടെ ഒരു ഫുൾ ബോൾ സിംഗിളിന് പറത്തി കോഹ്‌ലി നാഴികക്കല്ലിൽ എത്തി.
ടി 20 ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 12K റൺസ് നേടിയ മൂന്നാമത്തെ കളിക്കാരൻ കൂടിയാണ് അദ്ദേഹം.12,000 ടി20 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് കോലി.ഐപിഎല്ലിൽ സിഎസ്‌കെയ്‌ക്കെതിരെ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി കോലി മാറുകയും ചെയ്തു. കോഹ്‌ലിക്ക് മുമ്പ് ലോകത്ത് അഞ്ച് താരങ്ങൾക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ക്രിസ് ഗെയ്ൽ, ഷോയിബ് മാലിക്, കീറൺ പൊള്ളാർഡ്, അലക്സ് ഹെയ്ൽസ്, ഡേവിഡ് വാർണർ എന്നിവർ മാത്രമാണ് ഈ പട്ടികയിൽ കോഹ്‌ലിക്ക് മുമ്പുള്ള താരങ്ങൾ.
Virat Kohli became the second fastest to cross 12000 runs in T20s 🔥
— Cricket.com (@weRcricket) March 22, 2024
He also has the highest aggregate in T20s by an Indian batter 🤌🏻#RCBvCSK #RCBvsCSK pic.twitter.com/xBgljAJCBZ
എടുത്ത മത്സരങ്ങളുടെ കാര്യത്തിൽ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം.377-ാം ടി20 മത്സരത്തിലാണ് ഇന്ത്യൻ മാസ്റ്റർ ഈ നാഴികക്കല്ല് പിന്നിട്ടത്.353 മത്സരങ്ങളിൽ നിന്ന് 12000 റൺസ് തികച്ച ഗെയ്‌ലാണ് ഏറ്റവും വേഗതയേറിയ താരം.426 മത്സരങ്ങളിൽ നിന്ന് 11156 റൺസ് നേടിയ രോഹിത് ശർമ്മയും 329 മത്സരങ്ങളിൽ നിന്ന് 9645 റൺസുമായി ശിഖർ ധവാനും ആണ് പട്ടികയിലെ ഇന്ത്യൻ താരങ്ങൾ.
First Indian to reach the 12000 T20 runs milestone 🫡#PlayBold #ನಮ್ಮRCB #IPL2024 #CSKvRCB #ViratKohli pic.twitter.com/Dh5rCn6nzl
— Royal Challengers Bengaluru (@RCBTweets) March 22, 2024
ഏറ്റവും വേഗത്തിൽ 12000 ടി20 റൺസ് (മത്സരങ്ങളുടെ അടിസ്ഥാനത്തിൽ):
ക്രിസ് ഗെയ്ൽ: 353 മത്സരങ്ങൾ
ഡേവിഡ് വാർണർ: 369 മത്സരങ്ങൾ
വിരാട് കോലി: 377 മത്സരങ്ങൾ
അലക്സ് ഹെയ്ൽസ്: 435 മത്സരങ്ങൾ
ഷോയിബ് മാലിക്: 486 മത്സരങ്ങൾ
കീറോൺ പൊള്ളാർഡ്: 620 മത്സരങ്ങൾ