കോച്ച് രാഹുൽ ദ്രാവിഡിനെ മറികടന്ന് വിരാട് കോലി ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമായി. 25 മത്സരങ്ങളിൽ നിന്ന് 1252 റൺസ് നേടിയ രാഹുൽ ദ്രാവിഡിനെ മറികടക്കാൻ വിരാട് കോഹ്ലിക്ക് 16 റൺസ് വേണമായിരുന്നു. മത്സരത്തിൽ 64 പന്തിൽ 38 റൺസെടുത്താണ് കോഹ്ലി പുറത്തായത്.
റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ കൈൽ വെരെയ്ന്‍ ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഇതോടെ സൗത്ത് ആഫ്രിക്കക്കെതിരെ 15 ടെസ്റ്റിൽ കോഹ്ലിയുടെ റൺ സമ്പാദ്യം 1274 ആയി.തന്റെ പതിനഞ്ചാം മത്സരത്തിലാണ് കോലി ഈ നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കയിൽ 1306 റൺസ് നേടിയ വീരേന്ദർ സെവാഗാണ് രണ്ടാം സ്ഥാനത്ത്.ദക്ഷിണാഫ്രിക്കയിൽ 25 ടെസ്റ്റുകളിൽ നിന്ന് 1741 ടെസ്റ്റ് റൺസുമായി സച്ചിൻ ടെണ്ടുൽക്കർ ഒന്നാം സ്ഥാനത്താണ്.
Virat Kohli 38 runs against South Africa. pic.twitter.com/IYgvyphCnF
— Akshat (@AkshatOM10) December 26, 2023
ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ സെഷനിൽ ദക്ഷിണാഫ്രിക്കൻ പേസര്‍മാർ ആഞ്ഞടിച്ചപ്പോൾ ഇന്ത്യ 24-3 എന്ന നിലയിൽ തകർന്നു.സ്കോർ 13 ൽ നിൽക്കെ 5 റൺസ് നേടിയ രോഹിത് പുറത്തായി. സ്കോർ 23 ൽ നിൽക്കെ 17 റൺസ് നേടിയ ജെയ്സ്വാളിനെ ബര്‍ഗര്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്നെയുടെ കൈകളിലെത്തിച്ചു. ഒരു റണ്‍ കൂടി ചേര്‍ക്കവേ രണ്ട് റണ്‍സുമായി ശുഭ്മാന്‍ ഗില്ലിനെയും ബർഗർ പുറത്താക്കി. നാലാം വിക്കറ്റില്‍ വിരാട് കോലി (38) – ശ്രേയസ് അയ്യര്‍ (31) സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു. സ്കോർ 92 ൽ നിൽക്കെ ഇന്ത്യക്ക് അയ്യരെ നഷ്ടമായി.
Concluding the record-breaking 2023 with 5️⃣0️⃣+ average across formats! 👑#ViratKohli #Cricket #SAvIND #RCB #Sportskeeda pic.twitter.com/MHRWPmcDAc
— Sportskeeda (@Sportskeeda) December 26, 2023
തൊട്ടു പിന്നാലെ വിരാട് കോലിയെ റബാഡ പുറത്താക്കി.സ്കോർ 121 ആയതോടെ 8 റൺസ് നേടിയ അശ്വിനെയും ഇന്ത്യക്ക് നഷ്ടമായി.രാഹുല്‍ – ഷാര്‍ദുല്‍ ഠാക്കൂര്‍ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ ഷാര്‍ദൂലിനെ പുറത്താക്കി റബാദ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. വാലറ്റത്തെ കൂട്ടുപിടിച് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് നയിച്ച രാഹുൽ സ്കോർ 200 കടത്തി.
അതിനിടയിൽ രാഹുൽ താനെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു.ആദ്യദിനം കനത്ത മഴമൂലം കളിനിര്‍ത്തുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. കെ.എല്‍. രാഹുലും (105 പന്തില്‍ 70 റണ്‍സ്), മുഹമ്മദ് സിറാജുമാണ് (19 പന്തില്‍ 1) ക്രീസില്‍.