ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്സ് തോല്‍വി നേരിട്ടിരുന്നു.ഇന്നിങ്സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയം വഴങ്ങിയത്. സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്ലിക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്.
163 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡിൽ മൂന്നാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 34.1 ഓവറില്‍ 131 റണ്‍സിന് ഓൾ ഔട്ടാക്കി.82 പന്തില്‍ നിന്ന് 76 റണ്‍സെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 12 സിക്സും ഒരു സിക്സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇന്നലത്തെ ഇന്നിഗ്സോടെ കോഹ്ലി ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 2000 റൺസ് തികച്ചു. മൊത്തത്തിൽ ഒരു കലണ്ടർ വർഷത്തിൽ ഇത് ഏഴാം തവണയാണ് അദ്ദേഹം 2000 റൺസ് കടക്കുന്നത്. തന്റെ മികച്ച കരിയറിൽ ആറ് തവണ ഈ നേട്ടം കൈവരിച്ച മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയെ കോലി മറികടന്നു.
2012ലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആദ്യമായി 2000ലധികം റണ്‍സ് നേടുന്നത്. 2014, 2015, 2016, 2017, 2019 വര്‍ഷങ്ങളിലും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.അഞ്ച് തവണ ഇ നേട്ടം സ്വന്തമാക്കിയ മഹേല ജയവർദ്ധനെ മൂന്നാം സ്ഥാനത്താണ്.സച്ചിൻ ടെണ്ടുൽക്കറും തന്റെ കരിയറിൽ അഞ്ച് തവണ ഈ മാർക്ക് മറികടന്നു.അന്താരാഷ്ട്ര ക്രിക്കറ്റിൽ 2023ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്ലി ന്യൂസിലൻഡിന്റെ ഡാർലി മിച്ചലിനെ പിന്നിലാക്കി, 2154 റൺസുമായി ശുഭ്മാൻ ഗിൽ മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
Virat Kohli in 2023:
— Mufaddal Vohra (@mufaddal_vohra) December 29, 2023
Innings – 36.
Runs – 2,048.
Average – 66.06.
Hundreds – 8.
Fifties – 10.
POTT in the World Cup.
639 runs in the IPL.
– A dream year for King Kohli…!!! 🐐 pic.twitter.com/U5tSdsTA3B
ഈ വര്‍ഷം ഇതുവരെ എട്ട് സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളും നേടിയ ടെസ്റ്റിലെ ഇന്ത്യയുടെ നാലാം നമ്പർ ബാറ്റരുടെ ശരാശരി 66 ആണ്.2020 മുതൽ സെഞ്ചുറികളുടെയും ഫോമിന്റെയും കാര്യത്തിൽ കോലിക്ക് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും 2023-ൽ തന്റെ അസാധാരണമായ ബാറ്റിംഗിലൂടെ കോഹ്ലി വീണ്ടും അവതരിപ്പിച്ചു. നിർഭാഗ്യവശാൽ, നവംബർ 19 ന് ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിൽ തോറ്റ ഇന്ത്യക്ക് ലോകകപ്പ് നേടാനായില്ല.
The first player to cross 2⃣0⃣0⃣0⃣ International runs in 7⃣ different calendar years 👑@imVkohli, a class apart! 🙌#PlayBold #SAvIND #TeamIndia #ViratKohli pic.twitter.com/09DWp4yP8z
— Royal Challengers Bangalore (@RCBTweets) December 28, 2023