ഐപിഎല്ലിൽ സിക്സുകളിൽ ധോണിയുടെയും ക്രിസ് ഗെയ്ലിന്റെയും റെക്കോർഡ് തകർത്ത് വിരാട് കോലി | IPL 2024 | Virat Kohli

എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ കളിക്കാരുടെ പട്ടികയിൽ ക്രിസ് ഗെയ്‌ലിനെ മറികടന്ന് വിരാട് കോഹ്‌ലി ഒന്നാമതെത്തി. 239 സിക്സുകൾ നേടിയ ഗെയ്‌ലിന്റെ റെക്കോർഡാണ് കോലി മറികടന്നത്.

ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സറുകൾ: –
242 – വിരാട് കോലി
239 – ക്രിസ് ഗെയ്ൽ
238 – എബി ഡിവില്ലിയേഴ്സ്
67 – ഗ്ലെൻ മാക്സ്വെൽ
50 – ഫാഫ് ഡു പ്ലെസിസ്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയവരുടെ എക്കാലത്തെയും പട്ടികയിൽ ഇതിഹാസ താരം എംഎസ് ധോണിയെയും വിരാട് കോലി മറികടന്നു.239 സിക്സറുകൾ ആണ് ധോണി ലീഗിൽ നേടിയിട്ടുള്ളത്.കൊൽക്കത്തയ്‌ക്കെതിരെ 36 പന്തിൽ 52-ാം ഐപിഎൽ അർധസെഞ്ചുറി യുമായി ടി20 ക്രിക്കറ്റിലെ തൻ്റെ 101-ാം ഫിഫ്റ്റി പ്ലസ് സ്‌കോർ നേടി.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത, പഞ്ചാബിനെതിരായ അവസാന ഇന്നിംഗ്‌സിൽ കോഹ്‌ലി നിർത്തിയിടത്ത് നിന്നാണ് തുടങ്ങിയത് .കളിയുടെ മൂന്നാം ഓവറിൽ മിച്ചൽ സ്റ്റാർക്കിനെതീരെ സിക്സർ നേടിയ താരം പിന്നാലെ ബൗണ്ടറിയും നേടി.

കളിയുടെ എട്ടാം ഓവറിൽ സുനിൽ നരെയ്‌നെ സിക്‌സറിന് പറത്തിയ കോലി, മത്സരത്തിൻ്റെ 12-ാം ഓവറിൽ വരുൺ ചക്രവർത്തിയെ 86 മീറ്റർ സിക്‌സറിന് പറത്തി ധോണിയെ മറികടന്നു.പഞ്ചാബിനെതിരെ 49 പന്തിൽ നിന്ന് 77 റൺസ് നേടിയ കോഹ്‌ലി മികച്ച പ്രകടനത്തോടെ ഐപിഎൽ 2024 ആരംഭിച്ചു. കൊൽക്കത്തയ്‌ക്കെതിരെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറി നേടി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് അടിച്ചുകൂട്ടി. 59 പന്തില്‍ നിന്ന് പുറത്താവാതെ 83 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സിക്സറുകളുടെ പട്ടിക : –
1) ക്രിസ് ഗെയ്ൽ- 142 മത്സരങ്ങളിൽ നിന്ന് 357 സിക്‌സറുകൾ
2) രോഹിത് ശർമ്മ- 245 മത്സരങ്ങളിൽ നിന്ന് 261 സിക്സറുകൾ
3) എബി ഡിവില്ലിയേഴ്സ്- 184 മത്സരങ്ങളിൽ നിന്ന് 251 സിക്സറുകൾ
4) വിരാട് കോഹ്‌ലി- 240* മത്സരങ്ങളിൽ നിന്ന് 240* സിക്‌സറുകൾ
5) എംഎസ് ധോണി- 252 മത്സരങ്ങളിൽ നിന്ന് 239 സിക്സറുകൾ