സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി വിരാട് കോലി | Virat Kohli

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ സ്വന്തം തട്ടകത്തിൽ 12,000 അന്താരാഷ്ട്ര റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി വിരാട് കോഹ്‌ലി മാറിയിരിക്കുകയാണ്.14,192 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഈ എലൈറ്റ് ലിസ്റ്റിൽ കോലി ഇപ്പോൾ ചേർന്നു.

മൊത്തത്തിൽ, സ്വന്തം തട്ടകത്തിൽ 12,000 നാഴികക്കല്ല് മറികടക്കുന്ന അഞ്ചാമത്തെ ബാറ്ററാണ് കോലി. ടെസ്റ്റിൽ 4161 റൺസും ഏകദിനത്തിൽ 6268 റൺസും ടി20യിൽ 1577 റൺസും നേടിയിട്ടുണ്ട്. ചെന്നൈ ടെസ്റ്റിൽ രണ്ട് ഇന്നിംഗിലും കോലിക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല .അടുത്തിടെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ച കോലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടിയുള്ള തൻ്റെ 219-ാം മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 58.84 ശരാശരിയിൽ 38 സെഞ്ചുറികളും 59 അർധസെഞ്ചുറികളും ഉൾപ്പെടുന്നതാണ് കോഹ്‌ലിയുടെ 12,000+ റൺസ്.

സച്ചിൻ ടെണ്ടുൽക്കർ 258 മത്സരങ്ങളിൽ നിന്ന് 50.32 ശരാശരിയിൽ 14,192 റൺസുമായി വിരമിച്ചു. 42 സെഞ്ചുറികളും 70 അർധസെഞ്ചുറികളും സച്ചിൻ്റെ പേരിലുണ്ട്.നിലവിൽ 35 വയസ്സുള്ള കോഹ്‌ലി 2027ലെ ഏകദിന ലോകകപ്പ് വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് 2024 ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിന് ശേഷം ബാറ്റർ ടി20 ഐ ഫോർമാറ്റ് വിരമിച്ചു.

സ്വന്തം നാട്ടിൽ 12,000-ത്തിലധികം അന്താരാഷ്ട്ര റൺസ് നേടിയ കളിക്കാരുടെ പട്ടിക:

1) സച്ചിൻ ടെണ്ടുൽക്കർ – 14,192 റൺസ്
2) റിക്കി പോണ്ടിംഗ് – 13,117 റൺസ്
3) ജാക്വസ് കാലിസ് – 12,305 റൺസ്
4) കുമാർ സംഗക്കാര – 12,043 റൺസ്
5) വിരാട് കോലി – 12,006 റൺസ്*

Rate this post