ശ്രീലങ്കയ്ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഒരു ഉഗ്രൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ചെയ്ത ഇന്ത്യൻ ഇന്നിങ്സ് 213 റൺസിൽ അവസാനിച്ചിരുന്നു. ശ്രീലങ്കയുടെ സ്പിന്നർ വെല്ലലാഗെ മികച്ച പ്രകടനവുമായി ഇന്ത്യയെ വരിഞ്ഞു മുറുകുകയായിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചിൽ 213 റൺസ് മറികടക്കുക എന്നതും ശ്രീലങ്കയെ സംബന്ധിച്ച് ശ്രമകരമായിരുന്നു.
ഇന്ത്യയുടെ ബോളർമാർ ആദ്യ സമയങ്ങളിൽ തന്നെ മികവ് പുലർത്തിയതോടെ ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം ബഹുദൂരത്തായി മാറി. ഇതിനൊപ്പം കുൽദീപ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി മാറി. അങ്ങനെ മത്സരത്തിൽ 41 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിനിടെ ഉണ്ടായ ചില മികച്ച നിമിഷങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
ശ്രീലങ്കൻ ഇന്നിംഗ്സിന്റെ 26ആം ഓവറിലാണ് അവരുടെ നായകൻ ഷണക പുറത്തായത്. ജഡേജയായിരുന്നു ഓവർ എറിഞ്ഞത്. ജഡേജയുടെ ബോൾ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും, ബാറ്റിന്റെ എഡ്ജിൽ കൊണ്ട്, സ്ലിപ്പിൽ നിന്ന രോഹിത് ശർമ്മയ്ക്ക് ക്യാച്ച് നൽകി ഷാനക പുറത്താവുകയായിരുന്നു. ഒരു തകർപ്പൻ ക്യാച്ച് തന്നെയാണ് രോഹിത് ശർമ സ്ലിപ്പിൽ നിന്ന് സ്വന്തമാക്കിയത്. ഇതിനുശേഷം ഒരു മനോഹര നിമിഷമാണ് ഇന്ത്യൻ ആരാധകർ കണ്ടത്. വിരാട് കോഹ്ലി ഈ ക്യാച്ചിനുശേഷം ഓടിയെത്തുകയും രോഹിത് ശർമയെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും ചെയ്തു.
Moment of the year.
— Tejash (@TEJASH_45) September 12, 2023
Rohit Sharma and Virat Kohli hugged each other and celebrated the wicket.🔥🦁 #INDvsSL #INDvSL pic.twitter.com/1rM6rEszST
സാമൂഹ്യ മാധ്യമങ്ങളിലടക്കം ഈ വീഡിയോ വലിയ രീതിയിൽ വൈറലായിട്ടുണ്ട്. മത്സരത്തിലുടനീളം രോഹിത് ശർമ്മയ്ക്ക് നിർദ്ദേശങ്ങൾ നൽകാനും വിരാട് കോഹ്ലി മറന്നില്ല. കൃത്യമായ ബോളിംഗ് ചെയ്ഞ്ചുകളും ഫീൽഡിങ് ചെയ്ഞ്ചുകളും വരുത്തുന്നതിന് മുൻപ് വിരാട് കോഹ്ലിയുടെ നിർദ്ദേശം രോഹിത് തേടിയിരുന്നു. മൈതാനത്തിന് പുറത്ത് കോഹ്ലിയും രോഹിത്തും ശത്രുക്കളാണ് എന്ന് വിലയിരുത്തുന്ന ഒരു സമൂഹത്തിനുള്ള മറുപടിയാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ഇരുവരും തമ്മിലുള്ള ആത്മബന്ധം ഇന്ത്യക്ക് 2023 ഏകദിന ലോകകപ്പിലടക്കം ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നാണ് കരുതുന്നത്.
Rohit Sharma and Virat Kohli hugged each other! 🥹❤️
— Aasim khan (@Virat__world18) September 12, 2023
Moment of the day 🇮🇳❤️#INDvsSL #AsiaCup23 pic.twitter.com/UfGeBopz8u