ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസണിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ബാറ്റർ വിരാട് കോഹ്‌ലിയിലാണ് എല്ലവരുടെയും ശ്രദ്ധ. ടി20 ക്രിക്കറ്റിൽ വൻ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമാകാൻ വിരാട് കോഹ്‌ലി ഒരുങ്ങിയിരിക്കുകയാണ്.
ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 മത്സരം മുതൽ വിരാട് കോഹ്‌ലി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. വലംകൈയ്യൻ ബാറ്റർ അടുത്തിടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിന്നത് അവരുടെ രണ്ടാമത്തെ കുട്ടിയായ അകായ്‌യുടെ ജനനസമയത്ത് ഭാര്യ അനുഷ്‌ക ശർമ്മയ്‌ക്കൊപ്പം ആയിരിക്കാനാണ്. ടൂർണമെൻ്റ് ഓപ്പണറിന് മുമ്പ് തൻ്റെ ഫോമും താളവും വീണ്ടെടുക്കാൻ പേസർമാർക്കും സ്പിന്നർമാർക്കും എതിരെ കോഹ്‌ലി തീവ്രമായി നെറ്റ്‌സിൽ പരിശീലനം നടത്തി വരികയാണ്.
ഇന്ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേരിടും. 2019 ലെ ഐപിഎൽ ഓപ്പണറിൽ അവസാനമായി ആർസിബി ടീമുമായി ഏറ്റുമുട്ടിയപ്പോൾ ചെന്നൈ ടീം വിജയികളായി.ചെന്നൈയ്ക്കെതിരായ മത്സരത്തില്‍, ആറ് റണ്‍സ് നേടിയാല്‍, ടി20യില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി കോഹ്ലി മാറും. ഇതുവരെ, 376 ടി20 മത്സരങ്ങള്‍ കളിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ നേടിയത് 11,994 റണ്‍സ് ആണ്.ഈ നേട്ടം കൈവരിച്ച അഞ്ച് കളിക്കാരുടെ എക്‌സ്‌ക്ലൂസീവ് ഗ്രൂപ്പിൽ അദ്ദേഹം ചേരും. 22 സെഞ്ചുറികളും 88 അർധസെഞ്ചുറികളും ഉൾപ്പെടെ 14,562 റൺസാണ് ക്രിസ് ഗെയ്‌ലിൻ്റെ പേരിലുള്ളത്.
ഷോയിബ് മാലിക് (13096), കീറോൺ പൊള്ളാർഡ് (12625), അലക്സ് ഹെയ്ൽസ് (12089) എന്നിവരാണ് ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. ഓസ്‌ട്രേലിയൻ ഓപ്പണിംഗ് ബാറ്റർ ഡേവിഡ് വാർണറാണ് (12033) വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ ഈ നേട്ടം കൈവരിച്ച അവസാന ബാറ്റർ.ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് വിരാട് കോലി. 237 മത്സരങ്ങളിൽ നിന്ന് 37.25 ശരാശരിയിലും 130.02 സ്‌ട്രൈക്ക് റേറ്റിലും ഏഴ് സെഞ്ചുറികളും 50 അർധസെഞ്ചുറികളും ഉൾപ്പെടെ 7263 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ 7,000 റൺസ് എന്ന നാഴികക്കല്ല് മറികടക്കുന്ന ഒരേയൊരു കളിക്കാരൻ.
Virat Kohli is just 6 runs away to becomes first Indian to have completed 12,000 runs in T20 cricket history.
— CricketMAN2 (@ImTanujSingh) March 22, 2024
– The GOAT. 🐐 pic.twitter.com/9R8aohJKq1
14 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളും ആറ് അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 639 റൺസ് നേടിയ മുൻ ഇന്ത്യൻ നായകൻ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ താരമായിരുന്നു. ടി20യില്‍ ഒരു ഫിഫ്റ്റി കൂടി നേടിയാല്‍ അര്‍ധ സെഞ്ച്വറികളുടെ എണ്ണം നൂറാകും. അര്‍ധ സെഞ്ച്വറി നേട്ടത്തില്‍ ക്രിസ് ഗെയ്‌ലും ഡേവിഡ് വാര്‍ണറുമാണ് കോഹ് ലിക്ക് മുന്നിലുള്ളത്. ഗെയ്ല്‍ 110 തവണയും വാര്‍ണര്‍ 109 തവണയും ഫിഫ്റ്റി അടിച്ചിട്ടുണ്ട്.