കളിയുടെ ഏത് ഫോർമാറ്റിലും വിരാട് കോഹ്ലിയെ നിശബ്ദനാക്കാൻ പാറ്റ് കമ്മിൻസ് ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അദ്ദേഹം അത് ചെയ്തു. ഐസിസി ലോകകപ്പ് 2023-ൻ്റെ ഫൈനലിൽ ഇരു ടീമുകളും തമ്മിലുള്ള ഫൈനലിൽ കമ്മിൻസ് അത് പിന്തുടർന്നു.
ഹൈദരാബാദിൽ ഇന്നലെ നടന്ന സൺറൈസേഴ്സ് ഹൈദരബാദ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ മത്സരത്തിൽ ഓസീസ് താരം വീണ്ടും അത് ചെയ്തിരിക്കുകയാണ്. ലോകകപ്പിൻ്റെ ഫൈനലിൽ കോഹ്ലി അർധസെഞ്ച്വറി നേടിയെങ്കിലും കമ്മിൻസ് അദ്ദേഹത്തെ പുറത്താക്കിയതിനാൽ അത് വലിയ ഇന്നിംഗ്സ് ആക്കി മാറ്റാൻ സാധിച്ചിരുന്നില്ല.ഓസ്ട്രേലിയൻ ബൗളറുടെ പ്ലാനുകളെ നേരിടാൻ കോഹ്ലി ഏറെ നാളായി ബുദ്ധിമുട്ടുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറഞ്ഞു.
“പാറ്റ് കമ്മിൻസിന് മുന്നിൽ വിരാട് വീണ്ടും പരാജയപ്പെട്ടു. ഹൈദരാബാദിൻ്റെ ക്യാപ്റ്റൻ്റെ മിടുക്കിന് അദ്ദേഹത്തിന് ഉത്തരമില്ലായിരുന്നു. വിരാടിനെ റൺസ് നേടുന്നതിൽ നിന്ന് തടയാൻ പാറ്റ് വാരിയേഷൻസ് ഉപയോഗിക്കുന്നു.വിരാടിനെ പിടിച്ചുകെട്ടാനുള്ള പദ്ധതികളെക്കുറിച്ച് മറ്റ് ബൗളർമാരെയും അദ്ദേഹം
ബോധവൽക്കരിച്ചിട്ടുണ്ട്.വിരാടിന് ഒരു സ്പേസ് നൽകാതെയാണ് അവർ ബൗൾ ചെയുന്നത്” പത്താൻ പറഞ്ഞു.
“ഡെലിവറികൾ വിരാടിന്റെ ഹിറ്റിംഗ് ആർക്കിൽ നിന്ന് മാറ്റിനിർത്തി, വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാൻ ബാറ്ററെ നിർബന്ധിച്ചു. മൊത്തത്തിൽ, സ്റ്റാർ പ്ലെയറിനായി കമ്മിൻസ് തൻ്റെ പദ്ധതികൾ തയ്യാറാക്കി, അവ കൃത്യമായി നടപ്പിലാക്കി, ”ഇർഫാൻ പത്താൻ പറഞ്ഞു.20 ഓവറിൽ 206/7 എന്ന സ്കോറാണ് ആർസിബി മസ്ലരത്തിൽ നേടിയത് 35 കാരനായ ബാറ്റർ 43 പന്തിൽ 51 റൺസ് നേടിയത്. 4 ബൗണ്ടറിയും 1 സിക്സും അടിച്ചു.മറുവശത്ത്, സഹതാരം രജത് പതിദാർ 20 പന്തിൽ 50 റൺസ് നേടി.സീസണിലെ ആറാം വിജയത്തിനായി 207 റൺസ് പിന്തുടരുന്ന ഹൈദരാബാദ് 171/8 എന്ന നിലയിൽ കാളി അവസാനിപ്പിച്ചു.ആർസിബി 35 റൺസിന് മത്സരം വിജയിച്ചു.