ഏകദിന പരമ്പരയിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്‌ലി | Virat Kohli

ടി20 അന്താരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെ 4-1ന് പരാജയപ്പെടുത്തിയതിന് ശേഷം, ഇനി ഏകദിന പരമ്പരയുടെ ഊഴമാണ്.രോഹിത് ശർമ്മയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യൻ ടീം ഏകദിന പരമ്പരയിൽ ഇറങ്ങുന്നത്. പരമ്പരയിൽ എല്ലാവരുടെയും കണ്ണുകൾ വിരാട് കോഹ്‌ലിയിലായിരിക്കും, അദ്ദേഹം വളരെക്കാലത്തിനുശേഷം റെയിൽവേസിനെതിരായ രഞ്ജി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി കളിക്കുന്നത് കണ്ടു.

എന്നിരുന്നാലും അദ്ദേഹത്തിനി കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.ഇന്നത്തെ കാലത്തെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻമാരിൽ ഒരാളായ വിരാട്, ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ചരിത്ര നേട്ടം കൈവരിക്കുന്നത്തിന്റെ അടുത്താണ്.സച്ചിൻ ടെണ്ടുൽക്കറിനും കുമാർ സംഗക്കാരയ്ക്കും കഴിയാത്തത് നേടുന്നതിന്റെ വക്കിലാണ് അദ്ദേഹം.ഏകദിനത്തിൽ 14000 റൺസ് തികയ്ക്കാൻ വിരാട് കോഹ്‌ലിക്ക് 96 റൺസ് മാത്രം മതി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഈ റൺസ് നേടിയാൽ, ഏകദിനത്തിൽ 14000 റൺസ് പൂർത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ബാറ്റ്സ്മാനായി അദ്ദേഹം മാറും.

ഏകദിനത്തിൽ ഇതുവരെ രണ്ട് ബാറ്റ്സ്മാൻമാർ മാത്രമാണ് 14000 റൺസ് തികച്ചിട്ടുള്ളത്. മഹാനായ സച്ചിൻ ടെണ്ടുൽക്കറും ശ്രീലങ്കയുടെ കുമാർ സംഗക്കാരയും.സച്ചിൻ 350 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്, അതേസമയം സംഗക്കാര 378 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. വിരാട് ഇതുവരെ 283 ഇന്നിംഗ്‌സുകളിൽ നിന്ന് 58.18 ശരാശരിയിൽ 13906 റൺസ് നേടിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, വരാനിരിക്കുന്ന പരമ്പരയിൽ വിരാട് 14000 റൺസ് പൂർത്തിയാക്കിയാൽ, 300-ൽ താഴെ ഇന്നിംഗ്‌സുകളിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ ബാറ്റ്‌സ്മാനായി അദ്ദേഹം മാറും.

ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ബാറ്റ്സ്മാനാണ് വിരാട് കോഹ്‌ലി. സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ച്വറികൾ മറികടന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഏകദിനത്തിൽ 50 സെഞ്ച്വറികളും 72 അർദ്ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2018 ൽ, ഏകദിനത്തിൽ 10,000 റൺസ് നേടുന്ന ഏറ്റവും വേഗതയേറിയ ബാറ്റ്സ്മാനായി അദ്ദേഹം മാറി.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പര ഫെബ്രുവരി 6 മുതൽ ആരംഭിക്കും. പരമ്പരയിലെ ആദ്യ മത്സരം നാഗ്പൂരിൽ നടക്കും. അടുത്ത രണ്ട് ഏകദിന മത്സരങ്ങൾ ഫെബ്രുവരി 9 നും 12 നും കട്ടക്കിലും അഹമ്മദാബാദിലുമായി നടക്കും. ഏകദിന പരമ്പരയ്ക്ക് ശേഷം, ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ദുബായിലേക്ക് പോകും.

Rate this post