ഓഫ് സ്റ്റമ്പിന് പുറത്തുള്ള ഡെലിവറികൾക്കെതിരായ വിരാട് കോഹ്‌ലിയുടെ പോരാട്ടങ്ങൾ പരമ്പരയിലെ ഒരു പ്രകടമായ പ്രശ്നമായി മാറിയിരിക്കുന്നു, ഇത് ഇന്ത്യയുടെ സ്റ്റാർ ബാറ്ററുടെ ആത്മവിശ്വാസം കൂടുതൽ കെടുത്തുന്നു.SCG ടെസ്റ്റിനിടെ, സ്കോട്ട് ബോലാൻഡിൽ നിന്ന് പുറത്തുള്ള മറ്റൊരു പന്തിൽ വീണ കോഹ്‌ലിയുടെ മോശം ഫോം തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
69 പന്തിൽ 17 റൺസ് നേടിയ കോഹ്‌ലി ആദ്യ പന്തിൽ തന്നെ പുറത്താവേണ്ടതായിരുന്നു. വിരാട് കോലി ആദ്യ പന്തിൽ തന്നെ വീണ്ടും ഓഫ് സ്റ്റംപ് ലൈനിൽ സ്പർശിച്ച് എഡ്ജ് നൽകി. അത് നേരെ സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തി. എന്നാൽ, പന്ത് സ്മിത്തിൻ്റെ കൈവിട്ട് നിലത്തേക്ക് തെറിച്ച് മാർനസ് ലാബുഷെയുടെ കൈകളിൽ പതിക്കുകയായിരുന്നു. എന്നാൽ ഇത് പരിശോധിച്ചപ്പോൾ സ്മിത്തിൻ്റെ കൈയ്യിൽ നിന്ന് പന്ത് നിലത്ത് തട്ടിയെന്നും അമ്പയർ നോട്ടൗട്ട് വിധിക്കുകയും ചെയ്തു.
Just missed a beat there! 🥶
— Star Sports (@StarSportsIndia) January 3, 2025
ICYMI, #ViratKohli was dropped by #SteveSmith on the very first ball he faced!#AUSvINDOnStar 👉 5th Test, Day 1 LIVE NOW! | #ToughestRivalry #BorderGavaskarTrophy pic.twitter.com/iLhCzXCYST
അങ്ങനെ ഭാഗ്യവശാൽ ഗോൾഡൻ ഡക്ക് ഔട്ടിൽ നിന്ന് രക്ഷപ്പെട്ട വിരാട് കോഹ്ലിക്ക് ആ വലിയ അവസരം മുതലാക്കാൻ സാധിച്ചില്ല.ഈ പരമ്പരയിലുടനീളം ഇതേ രീതിയിൽ നിരവധി തവണയാണ് കോലി ഇതേ രീതിയിൽ പുറത്തായത്.2004ൽ ഇതേ സിഡ്‌നി ഗ്രൗണ്ടിൽ കവർ ഡ്രൈവ് ചെയ്യാതെ സച്ചിൻ്റെ 241* റൺസ് അനുകരിക്കാൻ ചില മുൻ കളിക്കാർ വിരാട് കോഹ്‌ലിയെ ഉപദേശിച്ചു.അതെല്ലാം കേൾക്കാതിരുന്ന വിരാട് കോലി വീണ്ടും പുറത്തായി.
Virat Kohli 🤝 Outside off, edged, and caught behind 💔
— Sportskeeda (@Sportskeeda) January 3, 2025
7 out of 8 times, he's been dismissed in a similar fashion in the ongoing Border-Gavaskar Trophy 🇮🇳😢
Australian bowlers have completely dominated over Virat Kohli 👀#ViratKohli #Tests #AUSvIND #Sportskeeda pic.twitter.com/KrQaAsy4iE
ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയെ നാലാം തവണയാണ് ബോളണ്ട് പുറത്താക്കുന്നത്.8 ഇന്നിംഗ്‌സുകളിൽ നിന്ന് 26.29 ശരാശരിയിൽ 184 റൺസ് മാത്രമാണ് കോഹ്‌ലിയുടെ പരമ്പരയിലെ പ്രകടനം. രോഹിതിനെ പോലെ വിരാട് കോഹ്‌ലിയെയും ടീമിൽ നിന്നും ഒഴിവാക്കണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ആരാധകർ.
കോഹ്‌ലിയുടെ ബിജിടിയിലെ പ്രകടനം :
പെർത്ത് ടെസ്റ്റ്: 5, 100*
അഡ്‌ലെയ്ഡ് ടെസ്റ്റ്: 7, 11
ബ്രിസ്ബേൻ ടെസ്റ്റ്: 3
മെൽബൺ ടെസ്റ്റ്: 36 ഉം 5 ഉം
സിഡ്‌നി ടെസ്റ്റ്: 17,