മുംബൈയിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനലിൽ അർദ്ധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ 50+ സ്‌കോറുകൾ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്‌ലി.മുൻ ഇന്ത്യൻ ക്യാപ്റ്റന് 2023 ലോകകപ്പിൽ എട്ട് ഫിഫ്റ്റി പ്ലസ് സ്‌കോറുകൾ ഉണ്ട് ഏഴ് വീതമുള്ള സച്ചിൻ ടെണ്ടുൽക്കറെയും ഷാക്കിബ് അൽ ഹസനെയും മറികടന്നു.
സച്ചിൻ (2003) ലും , ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ (2019) ലുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡിൽ ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിംഗിനെ കോലി മറികടക്കുകയും ചെയ്തു.സച്ചിൻ ടെണ്ടുൽക്കറിനും കുമാർ സംഗക്കാരയ്ക്കും പിന്നിലാണ് കോലിയുടെ സ്ഥാനം.തന്റെ 291-ാം ഏകദിനം കളിച്ച കോലി പോണ്ടിംഗിന്റെ 13,704 റൺസ് എന്ന നേട്ടം മറികടന്നു.ഏകദിന റണ്ണുകളുടെ കാര്യത്തിൽ സച്ചിൻ ടെണ്ടുൽക്കർ (18,426), കുമാർ സംഗക്കാര (14,234) എന്നിവർ മാത്രമാണ് കോലിക്ക് മുന്നിലുളത്.ഫോർമാറ്റിൽ കോഹ്‌ലിയുടെ ശരാശരി 58-ലധികമാണ്.
36 വേൾഡ് കപ്പ് മൽസരങ്ങളിൽ നിന്ന് 57ന് മുകളിൽ ശരാശരിയുള്ള കോഹ്ലി ഇപ്പോൾ 1,650 റൺസ് പിന്നിട്ടു.2023 ലോകകപ്പിൽ 600 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സർ എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.ഒരു ലോകകപ്പ് എഡിഷനിൽ 600 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററായി വിരാട് കോഹ്‌ലി.2003 എഡിഷനിൽ സച്ചിൻ 673 റൺസ് നേടിയപ്പോൾ 2019 ലോകകപ്പിൽ രോഹിത് ശർമ്മ 648 റൺസ് നേടി. 6 അർധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും കോലി വേൾഡ് കപ്പിൽ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനെതിരെയും രണ്ട് അർദ്ധ സെഞ്ച്വറികളുമായി കോലി വേൾഡ് കപ്പ് ആരമിച്ചത്.
Most 50+ scores in a single World Cup edition 👑
— Royal Challengers Bangalore (@RCBTweets) November 15, 2023
Keep on keeping on 👊#PlayBold #INDvNZ #TeamIndia #CWC23 #ViratKohli pic.twitter.com/Jw9ulEE8Lv
അതിനു ശേഷം പൂനെയിൽ ബംഗ്ലാദേശിനെതിരെ പുറത്താകാതെ സെഞ്ച്വറി നേടി.ധർമ്മശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ ബ്ലാക്ക് ക്യാപ്‌സിനെതിരെ കോഹ്‌ലി 95 റൺസ് നേടി, അതിനുശേഷം മുംബൈയിൽ ശ്രീലങ്കയ്‌ക്കെതിരെ 87 റൺസ് നേടി.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ, ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമെത്തി കോലി.നെതർലൻഡ്‌സിനെതിരെ അവസാന ലീഗ് മത്സരത്തിൽ കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടി.
Virat Kohli surpasses Ricky Ponting on the all-time ODI runs leaderboard. 👑#ViratKohli #CWC23 #INDvNZ #Cricket #Sportskeeda pic.twitter.com/ojGolEC9K1
— Sportskeeda (@Sportskeeda) November 15, 2023