ബംഗളുരു ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു ,വിരാട് കോലിക്കും സർഫറാസ് ഖാനും അർധസെഞ്ചുറി | India | New Zealand

ബംഗളുരു ടെസ്റ്റിൽ മൂന്നാം ദിനം ഇന്ത്യയുടെ തിരിച്ചുവരവാണ് കാണാൻ സാധിച്ചത്. 356 റൺസിന്റ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ ഇന്ന് കളി നിർത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് നേടിയിട്ടുണ്ട്. 125 റൺസ് പിന്നിലാണ് ഇന്ത്യ.ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ ,വിരാട് കോലി ,സർഫറാസ് ഖാൻ എന്നിവർ അർധസെഞ്ചുറി നേടി. 70 റൺസ് നേടിയ വിരാട് കോലി അവസാന നിമിഷം പുറത്തായി.മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 70 റൺസുമായി സർഫറാസ് ക്രീസിലുണ്ട് .

രണ്ടാം ഇന്നിഗ്‌സിൽ ഓപ്പണർമാർ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. രോഹിതും -ജൈസ്വാളും അനായാസം റൺസ് കണ്ടെത്തി. ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കുകയും ചെയ്തു.സ്കോർ 72 ൽ എത്തി നിൽക്കെ 52 പന്തില്‍ 35 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ അമിതാവേശത്തില്‍ അജാസ് പട്ടേലിനെ സിക്സ് അടയ്ക്കാനായി ക്രീസില്‍ നിന്ന് ചാടിയിറങ്ങി സ്റ്റംപ് ഔട്ടാവുകയായിരുന്നു.59 പന്തില്‍ രോഹിത് അര്‍ധസെഞ്ചുറിയിലെത്തി.

എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ അടുത്ത ഓവറില്‍ രോഹിത് അജാസ് പട്ടേലിന്‍റെ പന്തില്‍ ബൗൾഡായി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.എട്ട് ഫോറും ഒരു സിക്സും പറത്തിയ രോഹിത് മത്സരത്തില്‍ 63 പന്തില്‍ 52 റണ്‍സാണെടുത്തത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോലി -സർഫറാസ് ഖാൻ സഖ്യം മികച്ച രീതിയിൽ ബാറ്റ് ചെയ്തു. സർഫറാസ് കൂടുതൽ ആക്രമിച്ചു കളിക്കുന്നതാണ് കാണാൻ സാധിച്ചത്. 42 പന്തിൽ നിന്നും 6 ബൗണ്ടറിയും 3 സിക്‌സും അദ്കാകം സർഫറാസ്‌ അർധസെഞ്ചുറി നേടി. പിന്നാലെ 70 പന്തുകൾ നേരിട്ട വിരാട് കോലിയും ഫിഫ്റ്റി പൂർത്തിയാക്കി.

വിരാട് കോലി -സർഫറാസ് ഖാൻ സഖ്യം 100 റൺസ് കൂട്ടുകെട്ട് പൂർത്തിയാക്കുകയും ചെയ്തു. ഇന്ത്യയുടെ സ്കോർ 200 കടക്കുകയും ചെയ്തു. 53 റൺസ് എത്തിയതോടെ വിരാട് കോലി ടെസ്റ്റിൽ 9000 റൺസ് തികക്കുകയും ചെയ്ത. സ്കോർ 231 ൽ എത്തിയപ്പോൾ 70 റൺസ് കോലിയെ ഇന്ത്യക്ക് നഷ്ടമായി.356 റൺസിന്റ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് ന്യൂസീലൻഡ് സ്വന്തമാക്കിയത്.180 / 4 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച ന്യൂസീലൻഡ് 402 റൺസിന്‌ പുറത്തായി .കിവീസിനായി രചിൻ രവീന്ദ്ര 157 പന്തിൽ നിന്നും 134 റൺസ് നേടി.

ടിം സൗത്തീ 73 പന്തിൽ നിന്നും 65 റൺസ് നേടി. ഇന്ത്യക്കായി കുൽദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്‌സില്‍ നേടാനായത് വെറും 46 റണ്‍സ്. ഓവര്‍കാസ്റ്റ് കണ്ടീഷനില്‍ മാറ്റ് ഹെൻറി, വില്‍ ഓ റോര്‍ക്ക്, ടിം സൗത്തി എന്നിവര്‍ക്ക് മുന്നിലായിരുന്നു ഇന്ത്യൻ ബാറ്റര്‍മാര്‍ വീണത്.20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ന്യൂസിലൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് നേടി. വില്‍ ഓ റോര്‍ക്ക് നാല് വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റുമാണ് സ്വന്തമാക്കിയത്.

Rate this post