വിരാട് കോഹ്ലിയുടെ മോശം ഓസ്ട്രേലിയൻ പര്യടനം തുടരുകയാണ്.മെൽബൺ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 5 റൺസ് മാത്രമെടുത്ത കോലിയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. എന്നത്തേയും എന്ന പോലെ ഓഫ് സ്റ്റമ്പിന് പുറത്തുള്ള ഡെലിവറിയിലാണ് കോലി പുറത്തായത്. സ്റ്റാർക്ക് എറിഞ്ഞ പന്തിൽ ആദ്യ സ്ലിപ്പിൽ ഉസ്മാൻ ഖവാജ എടുത്ത കാച്ചിൽ കോലി പുറത്തായി. ഓസീസ് ഉയർത്തിയ 340 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് കോലിയുടെ വിക്കറ്റ് നഷ്ടമായപ്പോൾ 33/3 എന്ന നിലയിലായിരുന്നു.
ഇതാദ്യമായല്ല കോഹ്ലി ഈ രീതിയിൽ പുറത്താകുന്നത്. എംസിജിയിലെ ആദ്യ ഇന്നിംഗ്സിൽ, ആ പന്തുകളിൽ അദ്ദേഹം ഉറച്ചതും ക്ഷമയോടെയും കാണപ്പെട്ടു. എന്നിട്ടും, ആത്യന്തികമായി, സ്കോട്ട് ബോലാൻഡിൻ്റെ അഞ്ചാമത്തെ-ആറാമത്തെ സ്റ്റംപ് ലൈനിലുണ്ടായിരുന്ന ഒരു ഡെലിവറിയിലേക്ക് അദ്ദേഹം വീണു.പെർത്തിലെ രണ്ടാം ഇന്നിംഗ്സിലെ സെഞ്ച്വറി ഒഴികെ കോലിക്ക് ഈ പര്യടനത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.11.66 ശരാശരിയിൽ 5, 7, 11, 3, 36, 5 എന്നിങ്ങനെയാണ് നാല് ടെസ്റ്റുകളിലെ അദ്ദേഹത്തിൻ്റെ മറ്റ് സ്കോറുകൾ.
A year to forget for Indian stalwarts Rohit Sharma and Virat Kohli in Tests! 💔
— Sportskeeda (@Sportskeeda) December 30, 2024
The star batters struggled to find their rhythm 🇮🇳😢#RohitSharma #ViratKohli #Tests #AUSvIND #Sportskeeda pic.twitter.com/lIgl7n5YeD
നാലാം ടെസ്റ്റിൽ, പരിചയസമ്പന്നരായ രോഹിത് ശർമ്മയും കോഹ്ലിയും ചെറിയ സ്കോറിൽ പുറത്തായതോടെ ഇന്ത്യയുടെ മോശം ബാറ്റിംഗ് ഒരിക്കൽ കൂടി തുറന്നുകാട്ടി. ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 234 റൺസ് നേടിയ ശേഷം പരമ്പരയിൽ 2-1 ന് മുന്നിലെത്താൻ ഇന്ത്യക്ക് 340 എന്ന റെക്കോർഡ് നാലാം ഇന്നിംഗ്സിൽ മെൽബൺ റൺ വേട്ട ആവശ്യമാണ്.ഓസ്ട്രേലിയ 234 റൺസിന് പുറത്തായ ശേഷം 340 റണ്സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്.സ്കോർ 25 ലെത്തിയപ്പോൾ 40 പന്തിൽ നിന്നും 9 റൺസ് നേടിയ രോഹിത് ശർമയെ കമ്മിൻസ് മിച്ചൽ മർഷിന്റ കൈകളിലെത്തിച്ചു.
ആ ഓവറിൽ തന്നെ കമ്മിൻസ് രാഹുലിനെ പൂജ്യത്തിനു പുറത്താക്കി.5 റൺസ് നേടിയ കോലിയെ സ്റ്റാർക്ക് ക്വജയുടെ കൈകളിലെത്തിച്ചു. ലഞ്ചിന് ശേഷം ജൈസ്വാളും പന്തും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. മികച്ച രീതിയിൽ കളിച്ച ജയ്സ്വാൾ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. അനായാസം ബാറ്റ് ചെയ്ത ഇരുവരും സ്കോർ 100 കടത്തുകയും ചെയ്തു. ചായക്ക് പിരിയുമ്പോൾ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 112 എന്ന നിലയിലാണ്.63 റൺസുമായി ജൈസ്വാളും 28 റൺസുമായി പന്തിൽ ക്രീസിലുണ്ട്. ചായക്ക് ശേഷം 30 റൺസ് നേടിയ പന്തിനെ ഇന്ത്യക്ക് നഷ്ടമായി. പന്തിനെ ട്രാവിസ് ഹെഡിന്റെ പന്തിൽ മിച്ചൽ മാർഷ് പിടിച്ചു പുറത്താക്കി. പിന്നാലെ 2 റൺസ് നേടിയ ജഡേജയെ ബൊലാൻഡ് പുറത്താക്കി. സ്കോർ 130 ആയപ്പോൾ 1 റൺസ് നേടിയ നിതീഷ് റെഡിയെ ലിയോൺ പുറത്താക്കി.84 റൺസ് നേടിയ അവസാന പ്രതീക്ഷയായ ജയ്സ്വാളിനെ കമ്മിൻസ് പുറത്താക്കിയതോടെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 141 എന്ന നിലയിലായി.
Edged and caught behind the wicket, all of Virat Kohli's dismissals this series have had a common theme #AUSvIND pic.twitter.com/5mz5SGcAbh
— 7Cricket (@7Cricket) December 30, 2024