‘മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കണം’ : ആന്ദ്രേ ഒനാന |Manchester United

ടീം വിട്ട സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയക്ക് പകരമായാണ് ഇന്റർ മിലാനിൽ നിന്നും ആന്ദ്രേ ഒനാനയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തത്.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഒനാനയുടെ പ്രകടനം പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.പ്രീമിയർ ലീഗിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബ്ബിലും കളിക്കുന്നതിനെക്കുറിച്ച് ഇറ്റാലിയൻ മാധ്യമമായ ലാ ഗസെറ്റാ ഡെല്ലോ സ്പോർട്ടിനോട് കാമറൂണിന് കീപ്പർ സംസാരിച്ചു.

“സത്യസന്ധത പുലർത്തുകയും എപ്പോഴും ആളുകളോട് സത്യം പറയുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം. ഞാൻ എപ്പോഴും പുതിയ വെല്ലുവിളികൾ ആഗ്രഹിക്കുന്ന വ്യക്തിയാണ്. പ്രീമിയർ ലീഗിലും യുണൈറ്റഡ് പോലൊരു ക്ലബ്ബിലും കളിക്കുന്നത് ബഹുമതിയാണ്” അദ്ദേഹം പറഞ്ഞു.ഇന്റർ ചാമ്പ്യൻസ് ലീഗ് ഫൈനൽ വിജയത്തിനടുത്തെത്തിയെന്നും എന്നാൽ ഇപ്പോൾ യുണൈറ്റഡിനൊപ്പം ട്രോഫി സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണെന്നും ഒനാന പറഞ്ഞു.

“ഞങ്ങൾ അത് തൊടാൻ അടുത്തിരുന്നു, ഞങ്ങൾ അത് അർഹിക്കുന്നു. ഞങ്ങൾ സിറ്റിക്കെതിരെ തലയുയർത്തി കളിച്ചു,പക്ഷേ ഇത് ഫുട്ബോൾ ആണ്. വ്യക്തിപരമായി യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എന്നാൽ ഇന്റർ ഫൈനൽ വീണ്ടും കളിച്ച് അതിൽ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ ആരാധകരും അത് അർഹിക്കുന്നു” ഒനാന പറഞ്ഞു.

യുണൈറ്റഡിനൊപ്പം അടുത്ത ഗോൾകീപ്പറാകുന്നതിൽ അഭിമാനമുണ്ടെന്നും പീറ്റർ ഷ്മൈച്ചൽ, എഡ്വിൻ വാൻ ഡെർ സാർ, ഡി ഗിയ തുടങ്ങിയവരുടെ പാരമ്പര്യം ക്ലബ്ബിൽ തുടരുമെന്നും ഒനാന പറഞ്ഞു.”അതെ ഈ പാരമ്പര്യം തുടരാൻ എന്നെ തുടരാൻ തിരഞ്ഞെടുത്തത് അഭിമാനവും ഉത്തരവാദിത്തവുമാക്കുന്നു.എന്റെ പുതിയ ക്ലബിനൊപ്പം ട്രോഫികൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നു,” ഒനാന പറഞ്ഞു.

Rate this post
Manchester United