മുംബൈ ടെസ്റ്റിൽ ആദ്യ സെഷനിൽ ന്യൂസിലൻഡിന് മൂന്നു വിക്കറ്റ് നഷ്ടം | India | New Zealand

മുംബൈ ടെസ്റ്റിൽ ആദ്യ സെഷനിൽ ന്യൂസിലൻഡിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു.ഒന്നാം ദിനം ലഞ്ചിന്‌ പിരിയുമ്പോൾ കിവീസ് 3 വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിലാണ്, ഇന്ത്യക്കായി വാഷിംഗ്‌ടൺ സുന്ദർ രണ്ടു വിക്കറ്റ് വീഴ്ത്തി. നായകൻ ടോം ലാതം,ഡെവോന്‍ കോണ്‍വെ, രചിൻ രവീന്ദ്ര എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.വിൽ യങ് (38 ) മിച്ചൽ (11 ) എന്നിവരാണ് ക്രീസിൽ

ടോസ് നേടി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.സ്കോർ 15 ആയപ്പോൾ ഡെവോന്‍ കോണ്‍വെ (4)യുടെ വിക്കറ്റ് കിവീസിന് നഷ്ടമായി. ആകാശ് ദീപ് കിവീസ് ഓപ്പണറെ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ 59 ൽ എത്തിയപ്പോൾ 28 റൺസ് നേടിയ നായകൻ ടോം ലാതത്തെയും കിവീസിന് നഷ്ടമായി. വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. സ്കോർ 72 ആയപ്പോൾ മൂന്നാം വിക്കറ്റും ന്യൂസിലാൻഡിനു നഷ്ടമായി. 5 റൺസ് നേടിയ രചിൻ രവീന്ദ്രയെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി .

ന്യൂസിലൻഡ് അവരുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തി. കഴിഞ്ഞ മത്സരത്തിലെ ഹീറോ മിച്ചൽ സാൻ്റ്‌നർക്ക് പകരമായി ഇഷ് സോധി വന്നു.മുൻ നായകൻ ടിം സൗത്തിക്ക് പകരം മാറ്റ് ഹെൻറിയെയാണ് കിവീസ് അവസാന മത്സരത്തിൽ ഉൾപ്പെടുത്തിയത്. ഇന്ത്യ പ്രീമിയർ പേസർ ജസ്പ്രീത് ബുംറയെ ഒഴിവാക്കി.മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ ഇടംനേടിയിട്ടുണ്ട്.

ന്യൂസിലൻഡിൻ്റെ പ്ലെയിംഗ് ഇലവൻ: ടോം ലാതം(സി), ഡെവൺ കോൺവേ, വിൽ യംഗ്, റാച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ(ഡബ്ല്യു), ഗ്ലെൻ ഫിലിപ്‌സ്, ഇഷ് സോധി, മാറ്റ് ഹെൻറി, അജാസ് പട്ടേൽ, വില്യം ഒറോർക്ക്

ഇന്ത്യയുടെ പ്ലെയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ(സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്(ഡബ്ല്യു), സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Rate this post